Connect with us

Kerala

വിഴിഞ്ഞം: തിരുവനന്തപുരം ബൈപാസ് റോഡ് സമരക്കാര്‍ ഇന്ന് ഉപരോധിക്കും

വള്ളങ്ങളുമായി എത്തിയാണ്, സമരത്തിന്റെ 63ാം ദിനമായ ഇന്ന് തൊഴിലാളികള്‍ റോഡ് ഉപരോധിക്കുക.

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ബൈപാസ് റോഡിലെ ഒമ്പത് സ്ഥലങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ ഇന്ന് ഉപരോധിക്കും. വള്ളങ്ങളുമായി എത്തിയാണ്, സമരത്തിന്റെ 63ാം ദിനമായ ഇന്ന് തൊഴിലാളികള്‍ റോഡ് ഉപരോധിക്കുക.

ജില്ലാ കലക്ടറുടെ വിലക്കുണ്ടെങ്കിലും അത് ലംഘിച്ച് ഉപരോധം നടത്താനാണ് സമരത്തിന് നേതൃത്വം നല്‍കുന്ന ലത്തീന്‍ അതിരൂപതയുടെ തീരുമാനം. മത്സ്യത്തൊഴിലാളികളുടെ മുഴുവന്‍ ആവശ്യവും അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമര നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

 

Latest