Kerala
വിഴിഞ്ഞം: 68 കണ്ടെയ്‌നര്‍ കപ്പലുകള്‍ തുറമുഖത്ത് എത്തിയതായി കേന്ദ്ര മന്ത്രി
ജി എസ് ടി ഇനത്തില്‍ 13.14 കോടി രൂപ ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തില്‍ 817.80 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി | വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ജൂലൈയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം നവംബര്‍ 30 വരെ മൊത്തം 68 കണ്ടെയ്‌നര്‍ കപ്പലുകള്‍ തുറമുഖത്ത് എത്തിയതായി കേന്ദ്ര പോര്‍ട്ട് ഷിപ്പിംഗ് ജലഗതാഗതമന്ത്രി സര്‍ബാനന്ദ സോനോവാള്‍ രാജ്യസഭയില്‍ ജെബി മേത്തര്‍ എം പി യെ അറിയിച്ചു.
ജി എസ് ടി ഇനത്തില്‍ 13.14 കോടി രൂപ ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തില്‍ 817.80 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കേരള സര്‍ക്കാര്‍ അദാനി പോര്‍ട്ടുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം 2028 ഡിസംബറില്‍ അടുത്തഘട്ടം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
---- facebook comment plugin here -----