Kerala
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ ഇന്നും പ്രതിഷേധ സമരം; പോലീസുമായി സംഘര്‍ഷം
തുറമുഖ നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്തി പ്രതിഷേധിക്കാന്‍ സമരക്കാര്‍ക്ക് അവകാശമില്ലെന്നും കോടതി പറഞ്ഞിരുന്നു
തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ സമരം ഇന്നും തുടര്‍ന്നു. സമരക്കാര്‍ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ബാരിക്കേഡ് മറികടന്ന് അകത്ത് കയറിയവര്‍ പോലീസുമായി ഉന്തും തള്ളുമുണ്ടായി.വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പോലീസ് സംരക്ഷണം നല്കാന് ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. പോലീസിന് സംരക്ഷണം നല്കാനായില്ലെങ്കില് കേന്ദ്ര സേനയുടെ സഹായം തേടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തുറമുഖ നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്തി പ്രതിഷേധിക്കാന്‍ സമരക്കാര്‍ക്ക് അവകാശമില്ലെന്നും കോടതി പറഞ്ഞിരുന്നു
അതേ സമയം കോടതി നിര്‍ദ്ദേശം മറികടന്നാണ് ഇന്നും സമരക്കാര്‍ പ്രതിഷേധവുമായി എത്തിയത്. സമരം ശക്തമായി തുടരുമെന്നാണ് സമര സമിതിയുടെ നിലപാട്.സമരത്തെത്തുടര്‍ന്ന് ആഗസറ്റ് 16 മുതല്‍ വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണം തടസ്സപ്പെട്ടിരിക്കുകയാണ്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്കിയ ഹര്‍ജികളിലാണ് കോടതി ഇന്നലെ ഇടക്കാല ഉത്തരവിറക്കിയത്.