Kerala
വിഴിഞ്ഞത്ത് ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല; സര്‍ക്കാറിനെതിരെ ജോസ് കെ മാണി
കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവങ്ങള്‍ ആസൂത്രിതമാണെന്ന് കരുതാനാവില്ല.

തിരുവനന്തപുരം | വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും രാജ്യസഭാ എം പിയുമായ ജോസ് കെ മാണി. സമരക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിക്കപ്പെട്ടില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. എടുത്ത അഞ്ച് തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വേഗതയുണ്ടായില്ല.
കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവങ്ങള്‍ ആസൂത്രിതമാണെന്ന് കരുതാനാവില്ല. ഒരു വികാരത്തിന്റെ പുറത്ത് ഉണ്ടാകുന്നതാണ്. ഒരു പ്രത്യേക മേഖലയാണ്. പ്രത്യേക സാഹചര്യമാണ് അവിടെയുള്ളത്. ചര്‍ച്ചകള്‍ നീണ്ടുപോകാതെ പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.