Kerala
വി കെ ശ്രീകണ്ഠന്‍ ഇന്ന് തൃശൂര്‍ ഡി സി സി പ്രസിഡന്റായി ചുമതലയേല്‍ക്കും
വൈകിട്ട് 3 മണിക്ക് ബ്ലോക്ക് പ്രസിഡന്റുമാരുടെയും ജില്ലയിലെ കെപിസിസി-ഡിസിസി ഭാരവാഹികളുടെയും നേതൃയോഗം ഡിസിസിയില്‍ വിളിച്ചിട്ടുണ്ട്
തൃശൂര്‍ | തൃശൂര്‍ ഡിസിസി പ്രസിഡന്റായി വികെ ശ്രീകണ്ഠന്‍ എംപി ഇന്ന് ചുമതലയേല്‍ക്കും. ഉച്ചക്ക് 12 മണിക്ക് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും ചുമതലയേറ്റെടുക്കുക.
തൃശൂരിലെ വലിയ പരാജയത്തിന് പിന്നാലെ ഡിസിസിയില്‍ തമ്മില്‍തല്ല് രൂക്ഷമായിരുന്നു.
തുടര്‍ന്ന് ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂരിനോടും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എംപി വിന്‍സന്റിനോടും കേന്ദ്ര നേതൃത്വം രാജി ആവശ്യപ്പെടുകയായിരുന്നു.
വൈകിട്ട് 3 മണിക്ക് ബ്ലോക്ക് പ്രസിഡന്റുമാരുടെയും ജില്ലയിലെ കെപിസിസി-ഡിസിസി ഭാരവാഹികളുടെയും നേതൃയോഗം ഡിസിസിയില്‍ വിളിച്ചിട്ടുണ്ട്.
---- facebook comment plugin here -----