International
ഗസ്സയിൽ യുദ്ധം മുറുകുന്നതിനിടെ യുഎഇയും സഊദിയും സന്ദർശിക്കാൻ ഒരുങ്ങി വ്ളാഡ്മിർ പുടിൻ
യുദ്ധത്തിൽ അമേരിക്കയുടെ പങ്കിനെ കുറിച്ചും അമേരിക്ക ഫലസ്ഥീനികളെ കൈവിടുന്ന സമീപനങ്ങളും പുടിൻ ഗൾഫ് രാജ്യങ്ങളുമായി ചർച്ച ചെയ്തേക്കും.
മോസ്കോ | ഗസ്സയിൽ ഇസ്റാഈൽ നരനായാട്ട് തുടരുന്നതിനിടെ അറബ് രാജ്യങ്ങളായ യുഎഇയും സൗദി അറേബ്യയും സന്ദർശിക്കാനൊരുങ്ങി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഗസ്സ യുദ്ധം ഉൾപ്പെടെ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യാത്രയെന്നാണ് റിപ്പോർട്ടുകൾ. പുടിനും ഗൾഫിൽ അദ്ദേഹം കാണാൻ പോകുന്ന രാഷ്ട്ര നേതാക്കളും യുദ്ധത്തിന്റെ കാര്യത്തിൽ സമാനമായ നിലപാട് സ്വീകരിക്കുന്നതിനാൽ മേഖലയിൽ സ്ഥിരം വെടിനിർത്തലാണ് ഇരുകൂട്ടരും ലക്ഷ്യമിടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുദ്ധത്തിൽ അമേരിക്കയുടെ പങ്കിനെ കുറിച്ചും അമേരിക്ക ഫലസ്ഥീനികളെ കൈവിടുന്ന സമീപനങ്ങളും പുടിൻ ഗൾഫ് രാജ്യങ്ങളുമായി ചർച്ച ചെയ്തേക്കും. തുടക്കം മുതൽ യുദ്ധത്തിന് എതിരായ നിലപാടാണ് റഷ്യ സ്വീകരിച്ചുവരുന്നത്. ഫലസ്തീനുമായും ഇസ്റാഈലുമായും സൗഹാർദ്ദപരമായ ബന്ധമാണ് റഷ്യക്കുള്ളത്.