Kerala
വിവാഹ വാഗ്ദാനം നല്‍കി പീഡനം: വ്‌ളോഗര്‍ അറസ്റ്റില്‍
സോഷ്യല്‍ മീഡിയ വഴിയാണ് പ്രതി യുവതിയെ പരിചയപ്പെട്ടത്

മലപ്പുറം | യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച വ്‌ളോഗര്‍ അറസ്റ്റില്‍. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടില്‍ ജുനൈദാണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് മലപ്പുറം പോലീസാണ് അറസ്റ്റ് ചെയ്തത്.
പ്രതി യുവതിയെ സോഷ്യല്‍ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. പ്രണയം നടിക്കുകയും വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്ത ശേഷം രണ്ട് വര്‍ഷത്തോളം മലപ്പുറത്തും പരിസര പ്രദേശങ്ങളിലെ വിവിധ ലോഡ്ജുകളിലും ഹോട്ടലുകളിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. നഗ്‌ന ഫോട്ടോകള്‍ പകര്‍ത്തിയെന്നും പരാതിയുണ്ട്. യുവതിയുടെ നഗ്‌ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷമാണ് പ്രതി കേരളം വിടുകയായിരുന്നു.
---- facebook comment plugin here -----