vodafone-idea
വോഡഫോണ്‍ ഐഡിയക്ക് സര്‍ക്കാര്‍ 'കൈത്താങ്ങ്'; 36 ശതമാനം ഓഹരി ഏറ്റെടുക്കാന്‍ കേന്ദ്രം
2016 ല്‍ റിലയന്‍സ് ജിയോയുടെ വരവോടെ വലിയ തിരിച്ചടിയാണ് വിപണിയില്‍ വി-ഐ നേരിടുന്നത്
ന്യൂഡല്‍ഹി | രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവനദാതാക്കളില്‍ മൂന്നാം സ്ഥാനത്തുള്ള വോഡഫോണ്‍ ഐഡിയയില്‍ 36 ശതമാനം ഓഹരി ഏറ്റെടുക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കടബാധ്യതയെത്തുടര്‍ന്ന് വി-ഐ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണിത്. ഇതോടെ കമ്പനിയില്‍ വോഡഫോണ്‍ ഗ്രൂപ്പിന് 28.5% ഓഹരിയും ആദിത്യ ബിര്‍ള ഗ്രൂപ്പിന് 17.8% ഓഹരിയും മാത്രമാവും.
സേവനങ്ങളെക്കുറിച്ച് വ്യാപക പരാതിയുള്ള വി-ഐ മറ്റ് വലിയ കമ്പനികള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നതോടെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഓഹരി വില്‍പനക്ക് ഒരുങ്ങുന്നത്. 2016 ല്‍ റിലയന്‍സ് ജിയോയുടെ വരവോടെ വലിയ തിരിച്ചടിയാണ് വിപണിയില്‍ വി-ഐ നേരിടുന്നത്.
അതിനിടെ സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ബി എസ് എന്‍ എല്‍ തന്നെ അടച്ച് പൂട്ടലിന്റെ വക്കില്‍ നില്‍ക്കവെ സ്വകാര്യ കമ്പനിക്ക് സഹായം ചെയ്യുന്ന നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.