Connect with us

Techno

നോക്കിയ, എറിക്‌സൺ, സാംസങ് കമ്പനികൾക്ക്‌ 30,000 കോടിയുടെ കരാറുമായി വോഡഫോൺ ഐഡിയ

നേരത്തെ പ്രഖ്യാപിച്ച ഏകദേശം 6.6 ബില്യൺ ഡോളറിന്റെ (55,000 കോടി രൂപ) കമ്പനിയുടെ മൂന്ന് വർഷത്തെ കാപെക്‌സ് (മൂലധന ചെലവ്) പദ്ധതിയുടെ റോൾ-ഔട്ടിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് ഈ കരാർ.

Published

|

Last Updated

4ജി, 5ജി സേവനങ്ങൾ മെച്ചപ്പെടുത്താൻ വൻ പദ്ധതിയുമായി വോഡഫോൺ ഐഡിയ (വിഐ). മൂന്ന് വർഷത്തേക്ക് 4ജി, 5ജി നെറ്റ്‌വർക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി നോക്കിയ, എറിക്‌സൺ, സാംസങ് എന്നിവയ്ക്ക് ഏകദേശം 30,000 കോടി രൂപയുടെ കരാർ നൽകിയതായി വോഡഫോൺ ഐഡിയ അറിയിച്ചു.

നേരത്തെ പ്രഖ്യാപിച്ച ഏകദേശം 6.6 ബില്യൺ ഡോളറിന്റെ (55,000 കോടി രൂപ) കമ്പനിയുടെ മൂന്ന് വർഷത്തെ കാപെക്‌സ് (മൂലധന ചെലവ്) പദ്ധതിയുടെ റോൾ-ഔട്ടിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് ഈ കരാർ.

4ജി പോപ്പുലേഷൻ കവറേജ് 1.03 ബില്യണിൽ നിന്ന് 1.2 ബില്യണായി വികസിപ്പിക്കുന്നതിനും പ്രധാന വിപണികളിൽ 5 ജി അവതരിപ്പിക്കുന്നതിനും ഡാറ്റാ വളർച്ചയ്ക്ക് അനുസൃതമായി ശേഷി വിപുലീകരിക്കുന്നതിനുമാണ് കാപെക്‌സ് പ്രോഗ്രാമിലേക്ക്‌ കടക്കുന്നതെന്നും അതിന്റെ ഭാഗാമായണ്‌ കരാറെന്നും കമ്പനി പറഞ്ഞു. നിലവിൽ ജിയോ, എയർടെൽ കമ്പനികളോട്‌ ഏറ്റുമുട്ടാൻ നന്നായി കഷ്‌ടപ്പെടുകയാണ്‌ വിഐ.

Latest