Connect with us

Editors Pick

വോയിസ് നോട്ടും ഇനി സ്റ്റാറ്റസാക്കാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ടെക്സറ്റും ചിത്രങ്ങളും വീഡിയോകളും മാത്രമാണ് നിലവിൽ വാട്സ്ആപ്പിൽ സ്റ്റാറ്റസായി വെക്കാൻ സാധിക്കുക

Published

|

Last Updated

സാൻഫ്രാൻസിസ്കോ | മനസ്സിലുള്ളതെല്ലാം വാട്സ്ആപ്പ് സ്റ്റാറ്റസാക്കുന്ന കാലമാണിത്. ടെക്സറ്റും ചിത്രങ്ങളും വീഡിയോകളും മാത്രമാണ് നിലവിൽ വാട്സ്ആപ്പിൽ സ്റ്റാറ്റസായി വെക്കാൻ സാധിക്കുക. എന്നാൽ ഉടൻ തന്നെ വോയിസ് നോട്ടുകളും സ്റ്റാറ്റസ് ആയി വെക്കാൻ അവസരമൊരുക്കുകയാണ് വാട്സ്ആപ്പ്. ആൻഡ്രോയിഡ് 2.23.2.8 വെർഷന് വേണ്ടിയുള്ള വാട്സ്ആപ്പ് ബീറ്റയിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചതെന്ന് ഓണ്‍ലൈന്‍ വാട്ട്സ്ആപ്പ് ഫീച്ചര്‍ ട്രാക്കിംഗ് പ്ലാറ്റ്ഫോമായ ഡബ്ല്യൂ എ ബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

നിലവില്‍ ചില ഐ ഒ എസ് ഉപയോക്താക്കള്‍ക്കായി ഈ ഫീച്ചര്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ് മെറ്റ. വോയ്സ് നോട്ടിന്റെ പരമാവധി റെക്കോര്‍ഡിംഗ് സമയം 30 സെക്കന്‍ഡായിരിക്കും. സ്റ്റാറ്റസ് അപ്ഡേറ്റുകളായി പങ്കിടുന്ന വോയ്സ് കുറിപ്പുകള്‍ എന്‍ക്രിപ്റ്റ് ചെയ്താകും സൂക്ഷിക്കുക.

സ്റ്റാറ്റസ് വഴി പങ്കിടുന്ന ചിത്രങ്ങളും വീഡിയോകളും പോലെ വോയ്സ് നോട്ടുകളും 24 മണിക്കൂറിന് ശേഷം അപ്രത്യക്ഷമാകും. സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി പോസ്റ്റുചെയ്തതിന് ശേഷം അത് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ടാകും.

ചിത്രത്തോടൊപ്പമുള്ള ക്യാപ്ഷൻ ഫോർവേർഡ് ചെയ്യുന്നത് അടക്കം നിരവധി പുതിയ ഫീച്ചറുകൾ വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു.

Latest