First Gear
ഫോക്‌സ്‌വാഗൺ ഇവിയും നിരത്തിലേക്ക്
ഇന്ത്യൻ വിപണിയിൽ വാഹനം എത്തിക്കുന്നതിനെക്കുറിച്ച് ബ്രാൻഡ് ഒരു വ്യക്തതയും നൽകിയിട്ടില്ല.

ബെർലിൻ| ഇലക്ട്രിക് വാഹനമേഖലയിലേക്ക് ഫോക്‌സ്‌വാഗണും. തങ്ങളുടെ വാഹന നിരയിലേക്ക് ഇവി എത്തിക്കാനുള്ള പദ്ധതികൾ ഫോക്‌സ്‌വാഗൺ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എൻട്രി-ലെവൽ ഇവിയിലെ ആദ്യത്തേതിന്‍റെ ടീസർ ജർമൻ കമ്പനി പുറത്തിറക്കുകയും ചെയ്‌തു. നിർത്തലാക്കപ്പെട്ട VW Up ഹാച്ച്ബാക്കിന്‍റെ പകരക്കാരനായിട്ടാകും പുതിയ ഇവി എത്തുക. ഇതോടൊപ്പം 2027 ഓടെ ഒമ്പത് പുതിയ മോഡലുകൾ അവതരിപ്പിക്കാനും ഫോക്‌സ്‌വാഗണ് പദ്ധതിയുണ്ട്.
പ്രത്യേക ലൈറ്റിങ് ഫീച്ചറുകളോടെയാണ് ഫോക്‌സ്‌വാഗൺ ഇവി പുറത്തിറങ്ങുന്നത്. ഇത് സൂചിപ്പിക്കുന്ന ടീസറാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ചതുരാകൃതിയിലുള്ള ലൈറ്റിംഗ് സിഗ്നേച്ചർ ഫ്രെയിം ചെയ്ത ഒരു ഹെഡ്‌ലാമ്പുള്ള മോഡലാണ് ടീസറിലുള്ളത്. ബ്രാൻഡ് ബ്രാക്കറ്റ് ആകൃതിയിലുള്ള LED ഘടകങ്ങളും ചേർത്തിട്ടുണ്ട്. പുതിയ ഡിസൈനിൽ ലൈറ്റുള്ള ലോഗോയും ഉണ്ട്.
വളഞ്ഞ ബോഡി പാനലുകളാലാണ് കാറിലെ എല്ലാ ഡിസൈനും നൽകിയിരിക്കുന്നത്. ഇവിയുടെ എയറോഡൈനാമിക്സ് മെച്ചപ്പെടുത്തുന്നതിനോടൊപ്പം സ്‌റ്റൈലും ഇതിൽ ലക്ഷ്യമിടുന്നു. ഇവിയുടെ ബോഡിയും രൂപകൽപ്പനയും ബ്രാൻഡിന്‍റെ MEB പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
സ്കോഡയുടെ എൻട്രി ലെവൽ ഇലക്ട്രിക് വാഹനങ്ങൾ ഈ പവർട്രെയിൻ പങ്കിടാൻ സാധ്യതയുണ്ട്. ഇവിയുടെ പ്രാരംഭ വില 20,000 യുറോ (ഏകദേശം 18 ലക്ഷം രൂപ) ആയിരിക്കാനാണ് സാധ്യത. ഇന്ത്യൻ വിപണിയിൽ വാഹനം എത്തിക്കുന്നതിനെക്കുറിച്ച് ബ്രാൻഡ് ഒരു വ്യക്തതയും നൽകിയിട്ടില്ല. നിലവിൽ, ജർമ്മൻ ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ മറ്റ് ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുന്നതിനുള്ള ശ്രമത്തിലാണ്.