First Gear
ഫോക്സ് വാഗണ്‍ പോളോ ലെജന്‍ഡ് ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയിലെത്തി
രാജ്യത്തുടനീളമുള്ള 151 ഫോക്സ് വാഗണ്‍ ഡീലര്‍ഷിപ്പുകളില്‍ ലെജന്‍ഡ് ലിമിറ്റഡ് എഡിഷന്‍ ലഭ്യമാണ്.

ന്യൂഡല്‍ഹി| ഫോക്സ് വാഗണ്‍ പോളോ ലെജന്‍ഡ് ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പോളോ ലെജന്‍ഡ് ജിടി ടിഎസ്‌ഐ ട്രിം ലെവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. വാഹനത്തിന്റെ ബാഹ്യഭാഗത്ത് ബോഡി ഗ്രാഫിക്സ്, ബ്ലാക്ക് ട്രങ്ക് ഗാര്‍ണിഷ്, ബ്ലാക്ക് റൂഫ് ഫോയില്‍, ഫെന്‍ഡറുകളിലും ബൂട്ടിലും ‘ലെജന്‍ഡ്’ എഡിഷന്‍ ബാഡ്ജുകള്‍ എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ കാറിന്റെ ഉള്ളില്‍ മാറ്റങ്ങളൊന്നുമില്ല.
ഇത് ഒരു ടോപ്പ്-സ്‌പെക്ക് മോഡലായതിനാല്‍ ഇന്റീരിയറിലും ഫീച്ചറുകളിലും പോളോയ്ക്ക് വാഗ്ദാനം ചെയ്യുന്ന എല്ലാ സവിശേഷതകളും ലഭിക്കുന്നു. 109ബിഎച്ച്പി/175എന്‍എം ഉത്പാദിപ്പിക്കുന്ന ഫോക്സ് വാഗന്റെ അതേ 1.0-ലിറ്റര്‍ ടിഎസ് ഐമോട്ടോറാണ് വാഹനത്തിന്റെ എഞ്ചിന്‍. പോളോ ജിടിയുടെ ഇപ്പോഴത്തെ വില 10.25 ലക്ഷം രൂപയാണ് (എക്‌സ് ഷോറൂം, ഡല്‍ഹി). രാജ്യത്തുടനീളമുള്ള 151 ഫോക്സ് വാഗണ്‍ ഡീലര്‍ഷിപ്പുകളില്‍ ലെജന്‍ഡ് ലിമിറ്റഡ് എഡിഷന്‍ ലഭ്യമാണ്.