Connect with us

First Gear

പുതിയ കോംപാക്റ്റ് എസ്‌യുവി ‘ടെറ’യുമായി ഫോക്‌സ്‌വാഗൺ

സ്‌കോഡ കൈലാക്കിന് എതിരാളിയായാകും ടെറയുടെ വരവ്

Published

|

Last Updated

ഫോക്‌സ്‌വാഗൺ തങ്ങളുടെ വരാനിരിക്കുന്ന കോംപാക്റ്റ് എസ്‌യുവിയുടെ പേര് പ്രഖ്യാപിച്ചു. ‘ടെറ’ എന്നാണ്‌ സബ്-4്‌എം മോഡലിൻ്റെ പേര്‌. എസ്‌യുവി ആദ്യം ബ്രസീലിലാകും അവതരിപ്പിക്കുക. തുടർന്ന് ഫോക്‌സ്‌വാഗൺ സാന്നിധ്യമുള്ള മറ്റ് രാജ്യങ്ങളിലും എത്തിക്കും. ഇന്ത്യൻ വിപണിയിലേക്കുള്ള വരവ് ഫോക്‌സ്‌വാഗൺ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ സ്‌കോഡ കൈലാക്ക് ഇന്ത്യയിൽ ഇതിനകം പുറത്തിറക്കിയതിനാൽ എതിരാളിയായി ടെറ എത്തിയേക്കും.

115 എച്ച്‌പി പവറും 178 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന കൈലാക്കിൻ്റെ അതേ 1.0-ലിറ്റർ, 3-സിലിണ്ടർ TSI പെട്രോൾ എഞ്ചിൻ ആയിരിക്കും ടെറയുടെയും പവർ യൂണിറ്റ്. എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും മധ്യഭാഗത്ത് 2ഡി വിഡബ്ല്യു ലോഗോയും ടെറയുടെ സവിശേഷതയാണ്. ഇതിന് ഏകദേശം 4 മീറ്റർ നീളവും 2,566 എംഎം വീൽബേസും ഉണ്ടാകും. ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയുള്ള വലിയ ടച്ച്‌സ്‌ക്രീൻ, സൺറൂഫ്, 360-ഡിഗ്രി ക്യാമറ, ആറ് എയർബാഗുകൾ തുടങ്ങിയ ആധുനിക ഫീച്ചറുകളോടെയാണ് ടെറ എത്തുന്നത്.

2022-ൽ പോളോ നിർത്തലാക്കിയതിനുശേഷം ഫോക്‌സ്‌വാഗന് 10 ലക്ഷം രൂപയിൽ താഴെയുള്ള വാഹനങ്ങൾ ഇറക്കിയിട്ടില്ല. ടെറയ്‌ക്ക്‌ 9 ലക്ഷം രൂപയാകും പ്രാരംഭ എക്‌സ്‌ ഷോറും വിലയെന്നാണ്‌ റിപ്പോർട്ടുകൾ. അതേസമയം 7.89 ലക്ഷം രൂപയിലാണ്‌ കൈലാക്കിൻ്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്‌. ഈ വിലയിൽ ടെറ നൽകാനാകില്ല എന്നതാണ്‌ വെല്ലുവിളി