Connect with us

Organisation

സന്നദ്ധ സേവകര്‍ക്ക് പരിശീലനം നല്‍കി

അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന പരിപാടി ഐ സി എഫ് സഊദി നാഷണല്‍ പ്രസിഡന്റ് സയ്യിദ് ഹബീബ് കോയ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

ദമാം | ദമാം ഐ സി എഫിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവകരായ സ്വഫ്വ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന പരിപാടി ഐ സി എഫ് സഊദി നാഷണല്‍ പ്രസിഡന്റ് സയ്യിദ് ഹബീബ് കോയ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.

സേവനം ലഭിക്കാന്‍ അര്‍ഹരായവരെ കണ്ടത്തി നാം സേവനം ചെയ്യണമെന്നും അതിനു ഒരു വിധത്തിലുമുള്ള വൈജാത്യങ്ങളും അതിരുകളാവരുതെന്നും അല്ലാഹുവിന്റെ പ്രീതി മാത്രമേ ലക്ഷ്യമാക്കാവൂ എന്നും ഉദ്ഘാടനത്തില്‍ തങ്ങള്‍ ഉണര്‍ത്തി. കൊവിഡ് കാലത്തും മറ്റും നടത്തിയ സേവനങ്ങളുടെ അനുഭവങ്ങള്‍ സേവകര്‍ക്ക് കരുത്താകുമെന്ന് ഐ സി എഫ് ഈസ്റ്റേണ്‍ പ്രൊവിന്‍സ് സഫ്വാ കോര്‍ഡിനേറ്റര്‍ അഹ്മദ് നിസാമി അഭിപ്രായപ്പെട്ടു. പരിശീലനത്തിന് ട്രെയിനര്‍ റാണ സാബിര്‍ അലി നേതൃത്വം നല്‍കി.

ഐ സി എഫ് ഇന്റര്‍നാഷണല്‍ സെക്രട്ടറി സലിം പാലച്ചിറ, സെന്‍ട്രല്‍ സെക്രട്ടറി അബ്ബാസ് തെന്നല, വെല്‍ഫെയര്‍ പ്രസിഡന്റ് സക്കീര്‍ മാന്നാര്‍, സെക്രട്ടറി മുനീര്‍ തോട്ടട മീഡിയ & പബ്ലിക്കേഷന്‍ സെക്രട്ടറി സലിം ഓലപ്പീടിക നേതൃത്വം നല്‍കി.

 

Latest