Connect with us

First Gear

വോള്‍വോ സി40 ഇലക്ട്രിക് എസ്യുവി ഇന്ത്യയിലെത്തി

61.25 ലക്ഷം രൂപ മുതല്‍ എക്‌സ് ഷോറൂം വില ആരംഭിക്കുന്ന കാറാണിത്.

Published

|

Last Updated

ന്യൂഡല്‍ഹി|സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളാണ് വോള്‍വോ. ഇപ്പോള്‍ വോള്‍വോ ഇന്ത്യന്‍ വിപണിയില്‍ പുതിയ ഇലക്ട്രിക് എസ്യുവി അവതരിപ്പിച്ചിരിക്കുകയാണ്. വോള്‍വോ സി40 റീചാര്‍ജ് എന്ന കൂപ്പെ ഇലക്ട്രിക് എസ്യുവിയാണ് കമ്പനി ലോഞ്ച് ചെയ്തത്. വോള്‍വോ എക്സ്സി40 റീചാര്‍ജ് എന്ന വാഹനത്തിന് ശേഷം കമ്പനി പുറത്തിറക്കിയ രണ്ടാമത്തെ ഓള്‍-ഇലക്ട്രിക് വാഹനമാണ് വോള്‍വോ സി40 റീചാര്‍ജ്.

ഒരു ഇലക്ട്രിക് പവര്‍ട്രെയിന്‍ മാത്രമേ വോള്‍വോ സി40 റീചാര്‍ജിലുള്ളു. വാഹനം പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളില്‍ ലഭിക്കില്ല. സി40 റീചാര്‍ജ് എന്ന ഇലക്ട്രിക് എസ്യുവിയുടെ കൂപ്പെ പതിപ്പാണ്. രണ്ടും സിഎംഎ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചവയാണ്. വോള്‍വോ സി40യില്‍ ഡ്യുവല്‍-മോട്ടോര്‍ സെറ്റപ്പാണ് കമ്പനി നല്‍കിയിട്ടുള്ളത്.

ഒറ്റ ചാര്‍ജില്‍ 530 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്ന 78കെഡബ്ല്യുഎച്ച് ബാറ്ററി പായ്ക്കാണ് ഈ കാറിലുള്ളത്. 27 മിനിറ്റിനുള്ളില്‍ 0 മുതല്‍ 100 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന 150കെഡബ്ല്യു ഡിസി ചാര്‍ജറും വോള്‍വോ സി40 റീചാര്‍ജില്‍ കമ്പനി നല്‍കിയിട്ടുണ്ട്.
61.25 ലക്ഷം രൂപ മുതല്‍ എക്‌സ് ഷോറൂം വില ആരംഭിക്കുന്ന കാറാണിത്. സി40 റീചാര്‍ജിന്റെ ബുക്കിങ് ഇന്ന് മുതല്‍ ആരംഭിക്കും. ഡെലിവറികള്‍ വൈകാതെ ആരംഭിക്കുമെന്ന് വോള്‍വോ അറിയിച്ചു.