Connect with us

FIVE FIGHT 2022

പഞ്ചാബില്‍ വോട്ട് ബി ജെ പിയെ പരാജയപ്പെടുത്താന്‍ കെല്‍പുള്ളവര്‍ക്ക്; യു പിയില്‍ എസ് പിക്ക്

ഹിന്ദുത്വ അജന്‍ഡക്കെതിരെ മതേതര ശക്തികളെ ഒരുമിപ്പിക്കുക എന്നതാണ് പാര്‍ട്ടി നയമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി | ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി എം എസ് പിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഹിന്ദുത്വ അജന്‍ഡക്കെതിരെ മതേതര ശക്തികളെ ഒരുമിപ്പിക്കുക എന്നതാണ് പാര്‍ട്ടി നയമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. പഞ്ചാബില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ കെല്‍പ്പുള്ളവര്‍ക്കായിരിക്കും വോട്ട് ചെയ്യുകയെന്നും ഏതെങ്കിലും പ്രത്യേക പാര്‍ട്ടിയുടെ പേര് സൂചിപ്പിക്കാതെ ആദ്ദേഹം വ്യക്തമാക്കി.

യു പിയില്‍ ആറ് സീറ്റുകളില്‍ സി പി ഐ എം മത്സരിച്ചേക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടിയിരുന്നെങ്കിലും നാലിടത്ത് മത്സരിക്കുമെന്നാണ് യെച്ചൂരി അറിയിച്ചത്.സി പി എമ്മിന്റെ പ്രധാന ലക്ഷ്യം ബി ജെ പിയെ പരാജയപ്പെടുത്തുക എന്നതാണ്. വര്‍ഗ ബഹുജന മുന്നേറ്റങ്ങള്‍ക്ക് പാര്‍ട്ടി ഇനിയും പിന്തുണ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Latest