Connect with us

National

രാഷ്ട്രപതി തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി; എട്ട് എംപിമാര്‍ വോട്ട് ചെയ്തില്ല

ഇന്ന് രാവിലെ പത്തിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി  | ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ കണ്ടെത്തുന്നതിനായുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവര്‍ ഉള്‍പ്പെടെ 730 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. എട്ട് എംപിമാര്‍ വോട്ട് ചെയ്യാനെത്തിയില്ല. ബിജെപി, ശിവസേന, എംപിമാരില്‍ രണ്ട് പേര്‍ വീതവും കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, എഐഎംഐഎം എന്നീ പാര്‍ട്ടികളില്‍ നിന്നുമുള്ള ഓരോ എംപിമാരുമാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നത്.

ഇന്ന് രാവിലെ പത്തിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പാര്‍ലമെന്റില്‍ 63 ാം നമ്പര്‍ മുറിയാണ് പോളിംഗ് ബുത്തായി നിശ്ചയിച്ചത്. സംസ്ഥാനങ്ങളില്‍ നിയമസഭകളിലാണ് വോട്ടെടുപ്പ് നടന്നത്. എം പിമാരും എം എല്‍ എമാരുമടക്കം 4809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്താന്‍ പട്ടികയിലുണ്ടായിരുന്നത്. അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച് എന്‍ ഡി എ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു വിജയം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം മികച്ച മത്സരം കാഴ്ച വയ്ക്കാനായെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. അടുത്ത ചൊവ്വാഴ്ച വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും.

 

Latest