Connect with us

National

വോട്ടെടുപ്പ് ആറിന്; ഡല്‍ഹി കലാശക്കൊട്ടിലേക്ക്

വാഗ്ദാന പെരുമഴയുമായി രാഷ്ട്രീയ പാര്‍ട്ടികള്‍

Published

|

Last Updated

ന്യൂഡല്‍ഹി | വോട്ടെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കെ ഡല്‍ഹി കലാശക്കൊട്ടിലേക്ക്. മൂന്നാം തവണയും ഭരണം ലക്ഷ്യമിടുന്ന എ എ പിയും രാജ്യ തലസ്ഥാനത്ത് 23 വര്‍ഷമായി നേരിടുന്ന തോല്‍വിയില്‍ മോചനം പ്രതീക്ഷിക്കുന്ന ബി ജെ പിയും ഡല്‍ഹി ഭരണത്തില്‍ നിന്നു പുറത്തായ കോണ്‍ഗ്രസ്സും പരസ്പരം പോരടിക്കുന്നു. ഫിബ്രുവരി അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം എട്ടിനാണ് അറിയുക. ഒരു മാസത്തില്‍ താഴെ മാത്രമാണ് പ്രചരണകാലം നീണ്ടുനിന്നത്.

സൗജന്യ വൈദ്യുതി, സ്ത്രീകള്‍ക്കുള്ള സാമ്പത്തിക സഹായം, വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, സൗജന്യ യാത്ര, പെന്‍ഷനുകള്‍ എന്നിങ്ങനെ വാഗ്ദാനങ്ങള്‍ ഇരുകൂട്ടരും വോട്ടര്‍മാരിലെത്തിച്ചു. കേന്ദ്ര ബജറ്റിലൂടെ 67% വരുന്ന മധ്യ വര്‍ഗ്ഗത്തെ തൃപ്തിപ്പെടുത്തി മുന്നേറ്റമുണ്ടാക്കാനാണ് ബി ജെ പി ശ്രമിച്ചത്.

മദ്യനയക്കേസും എ എ പി നേതാക്കളുടെ അറസ്റ്റും യമുന നദിയില്‍ ഹരിയാന വിഷം കലക്കിയെന്ന കെജ്രിവാളിന്റെ ആരോപണങ്ങളുമെല്ലാം എങ്ങനെ വോട്ടായി മാറുമെന്നു കണ്ടറിയണം.

Latest