Kerala
മതേതര ഇന്ത്യയുടെ നിലനില്‍പ്പിനാകണം വോട്ടവകാശം: എസ്.വൈ.എസ്
പ്ലാറ്റിയൂണ്‍ അസംബ്ലി പ്രൗഢമായി
കൊച്ചി | ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം ആചരിച്ചുവരുന്ന പ്ലാറ്റിനം ഇയറിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്ലാറ്റിയൂണ്‍ അസംബ്ലി പ്രൗഢമായി. എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റാലിയില്‍ തെരഞ്ഞെടുത്ത 1500 ഓളം പ്രതിനിധികള്‍ പങ്കെടുത്തു.
മതേതര ഇന്ത്യയുടെ നിലനില്‍പ്പിനാകണം വോട്ടവകാശം വിനിയോഗിക്കേണ്ടതെന്ന് റാലി ഉദ്ഘാടനം ചെയ്ത കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് പറഞ്ഞു. തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ ജനകീയ വിഷയങ്ങള്‍, വിദ്വേഷ രാഷ്ട്രീയം, വര്‍ഗീയത പോലെയുള്ള സാമൂഹിക പ്രശ്‌നങ്ങള്‍, ജനാധിപത്യം, മതനിരപേക്ഷത, ബഹുസ്വരത തുടങ്ങി ഭരണഘടന മൂല്യങ്ങള്‍ നേരിടുള്ള വെല്ലുവിളികള്‍ എന്നിവയെല്ലാം പ്ലാറ്റിയൂണ്‍ അസംബ്ലി ചര്‍ച്ച ചെയ്തു.
എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന സമാപന സമ്മേളനത്തില്‍ ജില്ല പ്രസിഡന്റ് കെ.എസ്.എം. ഷാജഹാന്‍ സഖാഫി അധ്യക്ഷനായി. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി പ്രമേയ പ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ ഉമര്‍ ഓങ്ങല്ലൂര്‍, സിറാജുദ്ദീന്‍ സഖാഫി കൈപ്പമംഗലം എന്നിവര്‍ പ്രസംഗിച്ചു.ജില്ല ജനറല്‍ സെക്രട്ടറി വി.കെ. ജലാല്‍, വി.എച്ച് അലി ദാരിമി, സയ്യിദ് സി.ടി. ഹാഷിം തങ്ങള്‍, എം.പി. അബ്ദുള്‍ ജബ്ബാര്‍ സഖാഫി, ഇ.എം. ജലാലുദീന്‍ അഹ്‌സനി, സി.എ. ഹൈദ്രോസ് ഹാജി, അഷ്‌റഫ് സഖാഫി ശ്രീമൂലനഗരം, സിദ്ദീഖ് മുസ്ലിയാര്‍ എടച്ചിറ, സുലൈമാന്‍ കോളോട്ടിമൂല, അന്‍സര്‍ അലി തുടങ്ങിയവര്‍ പങ്കെടുത്തു.
സാന്ത്വന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ 32 സര്‍ക്കിളുകളില്‍ നിന്നും തെരഞ്ഞെടുത്ത 1500 പ്ലാറ്റിയൂണ്‍ അംഗങ്ങളെ നാടിന് സമര്‍പ്പിച്ചു.ഡിസംബര്‍ 27,28,29 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന കേരള യുവജന സമ്മേളനത്തോടെ പ്ലാറ്റിനം ഇയറിന് സമാപനമാകും.