Connect with us

Thiruvananthapuram

വി പി എസ് കെ ലഹരി വിരുദ്ധ സംഗമവും ഇഫ്താറും സംഘടിപ്പിച്ചു

യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വള്ളക്കടവ് പ്രവാസി സൗഹൃദ കൂട്ടായ്മ 12-ാം വർഷത്തിന്റെ നിറവിലാണ്.

Published

|

Last Updated

തിരുവനന്തപുരം | വള്ളക്കടവ് പ്രവാസി സൗഹൃദ കൂട്ടായ്മ (വി പി എസ് കെ) ലഹരി വിരുദ്ധ സംഗമവും ഇഫ്താറും സംഘടിപ്പിച്ചു. വള്ളക്കടവ് നഗരസഭാ ഹാളിൽ നടന്ന ചടങ്ങ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ധീൻ ഹാജി ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെയുള്ള പ്രവർത്തനം ലഹരിയായി മാറണം.വരും തലമുറയെ അപായപ്പെടുത്താൻ പല രീതിയിലും ലഹരി മാഫിയ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.ഈ മഹാ വിപത്തിനെതിരെ നിയമ സംവിധാനങ്ങളും സമൂഹവും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ്‌ ബി ശറഫുദ്ധീൻ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിത നാസർ മുഖ്യ അതിഥിയായി. വി പി എസ് കെ സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് മനോഫർ ഇബ്രാഹീം മുഖ്യ പ്രഭാഷണം നടത്തി.വലിയതുറ എസ്.എച്.ഓ അശോക് കുമാർ ‘രക്ഷിതാക്കളുടെ കരുതലും നിയമ സഹായങ്ങളും’ എന്ന വിഷയത്തിൽ പഠന ക്ലാസ് നടത്തി.

അപകടത്തിൽ മരണപ്പെട്ട പ്രവാസിയുടെ ആശ്രിതർക്കുള്ള ഭവന നിർമാണ ധനസഹായം ഹിദായത്തുള്ള സാലി കൈമാറി.ഗോപകുമാർ മാതൃക , എസ് നിസ്സാം , സംഷീർ, യാസീൻ , ഇ സലീം, അഷ്‌റഫ്‌ കൈരളി എന്നിവർ പ്രസംഗിച്ചു.ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ബീമാപള്ളി ആന്റി ഡ്രഗ്ഗ്സ് സ്‌ക്വാഡ് പ്രതിനിധികളെ ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് വിപുലമായ ഇഫ്താറും സംഘടിപ്പിച്ചു .സെൻട്രൽ കമ്മിറ്റി സെക്രട്ടറി അയ്യൂബ് ഖാൻ സ്വാഗതവും ജാവഹർ അസീസ് നന്ദിയും പറഞ്ഞു.

യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വള്ളക്കടവ് പ്രവാസി സൗഹൃദ കൂട്ടായ്മ 12-ാം വർഷത്തിന്റെ നിറവിലാണ്. ഇതിനോടകം സാംസ്‌കാരിക-ജീവകാരുണ്യ മേഖലയിൽ മാതൃകപരമായ പ്രവർത്തനം കാഴ്ചവെക്കാൻ സംഘടനയ്ക്ക് ആയിട്ടുണ്ട്.പ്രവാസികളും കുടുംബാംഗങ്ങളും രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ പ്രവർത്തകരും സംഗമിച്ച പരിപാടി വേറിട്ടതായി.

Latest