Connect with us

ജഹാംഗീര്‍പുരിയില്‍ സുപ്രീംകോടതി സ്റ്റേ വകവെക്കാതെ തുടര്‍ന്ന കെട്ടിടം പൊളിക്കല്‍ നേരിട്ടെത്തി തടഞ്ഞ് സിപി എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നിര്‍ത്തി വെക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടും കോപ്പി കയ്യില്‍ കിട്ടിയില്ല എന്ന കാരണം പറഞ്ഞാണ് ബിജെപി ഭരിക്കുന്ന കോര്‍പറേഷന്‍ ന്യൂനപക്ഷങ്ങളുടെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് തുടര്‍ന്നത്. 

തുടര്‍ന്ന് ബൃന്ദ കാരാട്ട് ഉത്തരവിന്റെ പകര്‍പ്പുമായി സ്ഥലത്ത് എത്തുകയായിരുന്നു. കോടതിവിധിയുടെ നഗ്‌നമായ ലംഘനമാണ് നടത്തുന്നതെന്ന് പറഞ്ഞാണ് ബൃന്ദ കാരാട്ട് പൊലീസ് ഉദ്യോഗസ്ഥരോടും മുനിസിപ്പല്‍ അധികൃതരോടും പൊളിക്കല്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. സമീപത്തെ മുസ്ലിം പള്ളി പൊളിക്കല്‍ ആയിരുന്നു കോര്‍പറേഷന്റെ ലക്ഷ്യം.

വീഡിയോ കാണാം

Latest