solar case
വി എസ് 15 ലക്ഷം കെട്ടിവെക്കണം: അപ്പീലില്‍ കോടതിയുടെ ഉപാധി
ഇല്ലെങ്കില്‍ തത്തുല്യ ആള്‍ജാമ്യം നല്‍കണം
തിരുവനന്തപുരം | ഉമ്മചാണ്ടിയുടെ സോളാര്‍ അപകീര്‍ത്തി പരാതിയില്‍ നേരത്തയുണ്ടായ കോടതി വിധിയില്‍ അപ്പീല്‍ അനുവദിക്കണമെങ്കില്‍ വി എസ് അച്യുതാനന്ദന്‍ 15 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് കോടതി. തുക കെട്ടിവച്ചില്ലെങ്കില്‍ തത്തുല്യമായ ആള്‍ജാമ്യം നല്‍കണം. ഉമ്മന്‍ ചാണ്ടിക്ക് 10,10,000 രൂപ നല്‍കണമെന്ന വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കിയത്. ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് അപ്പീലില്‍ ഉപാധി വച്ചത്.
2013ല്‍ ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിനിടെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കമ്പനിയുണ്ടാക്കി സോളര്‍ തട്ടിപ്പ് നടത്തിയെന്ന് വി എസ് പറഞ്ഞിരുന്നു. ഇതിനെതിരെ ഉമ്മന്‍ചാണ്ടി തിരുവനന്തപുരം ജില്ലാ സബ്‌കോടതിയെ സമീപിക്കുകയായിരുന്നു.
---- facebook comment plugin here -----