Kerala
വി എസ് ആശുപത്രി വിട്ടു

തിരുവനന്തപുരം | കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് വി എസിന് കൊവിഡ് സ്ഥിരീകരിച്ചത്. പരിചരിച്ചിരുന്ന നഴ്സിന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വി എസിനും രോഗം ബാധിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
---- facebook comment plugin here -----