Kerala
വി എസ് ആശുപത്രി വിട്ടു

തിരുവനന്തപുരം | ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു. തിരുവനന്തപുരം പട്ടത്തെ എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
ഉദര സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് നവംബര്‍ ഒന്നിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.
---- facebook comment plugin here -----