vs- oommen chandy
അപകീർത്തി കേസിൽ ഉമ്മൻ ചാണ്ടിക്ക് നഷ്ടപരിഹാരം: ജില്ലാ കോടതിയെ സമീപിച്ച് വി എസ്
ഉമ്മൻ ചാണ്ടിക്ക് 10 ലക്ഷം രൂപ വി എസ് നൽകണമെന്നായിരുന്നു സബ് കോടതി വിധി.

തിരുവനന്തപുരം | സോളാർ അഴിമതിയുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന സബ് കോടതി വിധിക്കെതിരെ ജില്ലാ കോടതിയെ സമീപിച്ച് മുൻ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. ഉമ്മൻ ചാണ്ടിക്ക് 10 ലക്ഷം രൂപ വി എസ് നൽകണമെന്നായിരുന്നു സബ് കോടതി വിധി.
അഭിഭാഷകരായ ചെറുന്നിയൂർ ശശിധരൻ നായർ, വി എസ് ഭാസുരേന്ദ്രൻ നായർ, ദിൽമോഹൻ എന്നിവർ മുഖേനയാണ് അപ്പീൽ ഫയൽ ചെയ്തത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്തെ സോളാർ അഴിമതിയിലെ പങ്കിനെക്കുറിച്ച് പറഞ്ഞത് തനിക്ക് അപകീർത്തി ഉണ്ടാക്കിയെന്നാരൊപിച്ച് വി എസിനെതിരെ ഉമ്മൻ ചാണ്ടി കോടതിയെ സമീപിക്കുകയായിരുന്നു.
റിപ്പോർട്ട് ചാനലിലെ അഭിമുഖത്തിനിടെ വി എസ് പറഞ്ഞതാണ് കേസിന് ആധാരം. സോളാർ കേസിൽ ഉമ്മൻ ചാണ്ടി സർക്കാർ നിയോഗിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് താൻ ആരോപണമുന്നയിച്ചതെന്നാണ് വി എസിൻ്റെ വാദം.