Connect with us

Kerala

കെ പി സി സി സോഷ്യല്‍ മീഡിയ ചുമതല  വി ടി ബല്‍റാമിന്

ഓഫീസ് ചുമതലയില്‍ നിന്ന് ജി എസ് ബാബുവിനെ നീക്കി

Published

|

Last Updated

തിരുവനന്തപുരം | കെ പി സി സി ഭാരവാഹികളുടെ ചുമതലയില്‍ മാറ്റം. വി ടി ബല്‍റാമിനാണ് കെ പി സി സി സോഷ്യല്‍ മീഡിയയുടെ ചുമതല. കെ പി സി സി ഓഫീസ് ചുമതലയില്‍ നിന്ന് ജനറല്‍ സെക്രട്ടറി ജി എസ് ബാബുവിനെ നീക്കി. സംഘടനാ ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന് ഓഫീസ് ചുമതല കൂടി നല്‍കി.

കെ പി സി സി ഓഫീസ് നടത്തിപ്പില്‍ വിമര്‍ശം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ജി എസ് ബാബുവിനെ മാറ്റിയത്. പകരം സേവാദളിൻ്റെ ചുമതല നല്‍കിയിട്ടുണ്ട്.

ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്ക് വ്യക്തമാക്കി ബി ബി സി പുറത്തിറക്കിയ ഡോക്യുമെൻ്ററി വിവാദത്തില്‍ നരേന്ദ്രമോദിക്ക് അനുകൂല പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് രാജിവെച്ച അനില്‍ ആൻ്റണിക്ക് പകരം കെ പി സി സി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായി ഡോ. പി സരിനെ കോണ്‍ഗ്രസ് നിയമിച്ചിട്ടുണ്ട്. യുവ നേതാക്കളായ രാഹുല്‍ മാങ്കൂട്ടത്തില്‍, ബി ആര്‍ എം ഷെഫീര്‍,  നിഷ സോമന്‍, ടി ആര്‍ രാജേഷ്. താരാ ടോജോ അലക്‌സ്, വീണ നായര്‍ എന്നിവര്‍ അംഗങ്ങളായാണ് ഡിജിറ്റല്‍ മീഡിയ കമ്മിറ്റി പുനഃസംഘടിപ്പിക്കാനും ധാരണയായിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു സരിന്‍.

---- facebook comment plugin here -----