Connect with us

Uae

വി ടി വി കവിതകള്‍ ശ്രദ്ധേയമാകുന്നു; മാനവ മഹാ ക്ഷേത്രം കവിത '999' മാഗസിനില്‍ പ്രസിദ്ധീകരിച്ചു

കവിയും അബുദാബി പോലീസ് മാഗസിന്‍ ചീഫ് എഡിറ്ററുമായ ഡോക്ടര്‍ ഖാലിദ് അല്‍ ദന്‍ഹാനി കവിത പ്രസിദ്ധീകൃതമായ മാഗസിന്‍ വി ടി വി ക്ക് സമ്മാനിച്ചു .

Published

|

Last Updated

അബുദബി | ഗാന്ധിയനും സാമൂഹിക പ്രവര്‍ത്തകനുമായ വി ടി വി ദാമോദരന്റെ യു എ ഇ യെ കുറിച്ചുള്ള പതിനൊന്നാമത്തെ കവിത അറബി ഭാഷയില്‍ വിവര്‍ത്തനം ചെയ്ത അബുദാബി പോലീസിന്റെ ഔദ്യോഗിക മാഗസിന്‍ ആയ ‘999 ‘ ല്‍ പ്രസിദ്ധീകരിച്ചു. യു എ ഇ യുടെ മഹത്തായ സാംസ്‌കാരിക ഗരിമയും മാനവികതയും ഭരണാധികാരികളുടെ ദീര്‍ഘ വീക്ഷണങ്ങളുമുള്‍പ്പെടെയുള്ള ചരിത്ര പാരമ്പര്യങ്ങളെ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള കവിതകളിലൂടെ ശ്രദ്ധേയനാണ് വി ടി വി ദാമോദരന്‍.

ഊഷരഭൂമികയില്‍ മാനവ സ്‌നേഹവും ഉദാത്തമായ ആതിഥേയത്വവും നില നിര്‍ത്തിക്കൊണ്ട് ഒന്നുമില്ലായ്മയില്‍ നിന്നും സമ്പല്‍ സമൃദ്ധമായ ഒരു രാഷ്ട്രം കെട്ടിപ്പടുത്ത യുണൈറ്റഡ് അറബ് എമിറേറ്റസിന്റെ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹിയാനെ കുറിച്ച് ധാരാളം കവിതകളും ലേഖനങ്ങളും എഴുതി തുടങ്ങിയതാണ് വി ടി വി. അദ്ദേഹത്തിന്റെ രചനകളില്‍ ഗ്രാന്‍ഡ് മോസ്‌ക് , ഉള്‍പ്പെടെയുള്ള ചരിത്ര സൗധങ്ങളും ധീര രക്തസാക്ഷിളുടെ പ്രകീര്‍ത്തനങ്ങളും ഗാന്ധിജിയും ഷെയ്ഖ് സായിദും വിഭാവന ചെയ്ത മാനവ സ്‌നേഹവും ഇന്ത്യയുടേയും യു എ ഇ യുടെയും കലാ സാംസ്‌കാരിക പൈതൃകങ്ങളുമൊക്കെ പലപ്പോഴായി വിഷയമായിട്ടുണ്ട്.

അവസാനമായി സഹിഷ്ണുതയുടെ മകുടോദാഹരണമായി അബുദാബി പ്രവിശ്യയില്‍ പടുത്തുയര്‍ത്തപ്പെട്ട ബാപ്സ് ഹിന്ദു ക്ഷേത്രത്തെ കുറിച്ചാണ് ‘മാനവ മഹാ ക്ഷേത്രം’ എന്ന കവിത . നീതിന്യായ കാര്യാലയത്തില്‍ ഉദ്യോഗസ്ഥനായിരുന്ന ഫറോക്ക് സ്വദേശി അബ്ദുറഹിമാന്‍ പൊറ്റമ്മല്‍ അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുകയും അബുദാബി പോലീസ് ഔദ്യോഗിക പ്രസിദ്ധീകരണമായ ‘999’ മാഗസിനില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു .

കവിയും അബുദാബി പോലീസ് മാഗസിന്‍ ചീഫ് എഡിറ്ററുമായ ഡോക്ടര്‍ ഖാലിദ് അല്‍ ദന്‍ഹാനി കവിത പ്രസിദ്ധീകൃതമായ മാഗസിന്‍ വി ടി വി ക്ക് സമ്മാനിച്ചു . അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത് പോലീസ് മാഗസിന്‍ പ്രസിദ്ധീകരിക്കുന്ന വിടിവിയുടെ പതിനൊന്നാമത്തെ കവിതയാണ് ‘മാനവ മഹാ ക്ഷേത്രം ‘

 

Latest