Connect with us

Kerala

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്റെ ബൂത്തില്‍ വിവി പാറ്റ്  യന്ത്രത്തകരാര്‍;പോളിംഗ് ഒരു മണിക്കൂര്‍ വൈകി

വിവി പാറ്റ് ഡിസ്‌പ്ലേയിലെ സാങ്കേതിക പ്രശ്‌നം പരിഹരിച്ചതിനെ തുടര്‍ന്ന് വോട്ടെടുപ്പ് വീണ്ടും ആരംഭിച്ചു.

Published

|

Last Updated

പാലക്കാട്|പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍ വോട്ട് ചെയ്യാനെത്തിയ 88ാം നമ്പര്‍ ബൂത്തില്‍ വിവി പാറ്റില്‍ സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് പോളിംഗ് ഒരു മണിക്കൂര്‍ വൈകി. വിവി പാറ്റ് ഡിസ്‌പ്ലേയിലെ സാങ്കേതിക പ്രശ്‌നം പരിഹരിച്ചതിനെ തുടര്‍ന്ന് വോട്ടെടുപ്പ് വീണ്ടും ആരംഭിച്ചു. ഇതോടെ 184 ബൂത്തുകളിലും പോളിംഗ് ആരംഭിച്ചിരിക്കുകയാണ്.

രാവിലെ എഴ് മണിക്ക് പോളിംഗ് ആരംഭിച്ചിരുന്നു. രാവിലെ 6 മണി മുതല്‍ ബൂത്തുകളില്‍ ആളുകള്‍ വോട്ട് ചെയ്യാനെത്തിയിരുന്നു.

പാലക്കാടിന്റേത് ശരിയുടെയും സത്യത്തിന്റെയും തീരുമാനമായിരിക്കുമെന്നും തികഞ്ഞ വിജയ പ്രതീക്ഷയാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന്‍ പറഞ്ഞു. ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ശീലങ്ങളേയും ഇത്തവണത്തെ തിരഞ്ഞെടുപ്പ് മറുപടി നല്‍കുമെന്നും സരിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എവിടെ ഉപതെരഞ്ഞെടുപ്പ് നടന്നാലും അഞ്ചു ശതമാനം വരെ പോളിങ് കുറയാറുണ്ട്. എന്നാല്‍, ആ കുറവ് പോലും മറികടന്ന് വോട്ടിങ് ശതമാനം കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നര ലക്ഷത്തിന് മുകളില്‍ വോട്ട് പോള്‍ ചെയ്യപ്പെടും. വിദേശത്ത് നിന്നടക്കമുള്ളവര്‍ വിളിച്ച് വോട്ട് ചെയ്യാനെത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

Latest