Kerala
കോഴിക്കോട് പെരുമണ്ണയില്‍ മണ്ണ് മാറ്റവെ പന വീണ് വയോധിക മരിച്ചു
തൊട്ടടുത്ത പറമ്പില്‍ വീടുനിര്‍മാണത്തിനായി ജെസിബി ഉപയോഗിച്ച് മണ്ണു മാറ്റവെയാണ് അപകടം
കോഴിക്കോട് \ പെരുമണ്ണ അരമ്പച്ചാലില്‍ വീടിനു മുകളിലേക്ക് മരംവീണുണ്ടായ അപകടത്തില്‍ വയോധിക മരിച്ചു.പന്തീരാങ്കാവ് അരമ്പചാലില്‍ ചിരുതക്കുട്ടി(88)യാണ് മരിച്ചത്. തൊട്ടടുത്ത പറമ്പില്‍ വീടുനിര്‍മാണത്തിനായി ജെസിബി ഉപയോഗിച്ച് മണ്ണു മാറ്റവെയാണ് അപകടം.
മണ്ണെടുത്തുകൊണ്ടിരിക്കുന്നതിനിടെ പന വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. വീടിന് പുറത്തുനില്‍ക്കുകയായിരുന്ന ചിരുതകുട്ടിയുടെ ദേഹത്തേക്ക് പനയുടെ അവശിഷ്ടങ്ങള്‍ വീഴുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന പേരക്കുട്ടി ആരാധന(5)യ്ക്കും പരുക്കേറ്റിട്ടുണ്ട്. കുട്ടിയുടെ പരുക്ക് ഗുരുതരമല്ല. ചിരുതക്കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ ജോയിയുടെ ഭാര്യയാണ് ചിരുത.
---- facebook comment plugin here -----