Connect with us

Kerala

വൈറ്റില ആര്‍മി ഫ്‌ളാറ്റ് ബലക്ഷയം: എ ടവറിന് കേടുപറ്റാതെ മറ്റുള്ളവ പൊളിക്കാം

ഹൈക്കോടതി നിയമിച്ച സമിതി സന്ദര്‍ശനം നടത്തി

Published

|

Last Updated

കൊച്ചി | എറണാകുളം വൈറ്റില ചന്ദര്‍കുഞ്ജ് ആര്‍മി ഫ്‌ളാറ്റില്‍ ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി നിയമിച്ച സമിതി സന്ദര്‍ശനം നടത്തി. എറണാകുളം ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഫ്‌ളാറ്റിന്റെ ടവര്‍ എക്ക് പ്രശ്‌നമില്ലാതെ മറ്റ് ടവറുകള്‍ പൊളിക്കാന്‍ പറ്റുമെന്ന് ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു. ബി, സി ടവറുകള്‍ക്കാണ് ബലക്ഷയം കണ്ടെത്തിയിരുന്നത്.

ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്ന് ഫ്‌ളാറ്റ് സമുച്ഛയത്തിലെ ബി, സി ടവറുകള്‍ പൊളിക്കാന്‍ ഹൈക്കോടതിയാണ് ഉത്തരവിട്ടത്. എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും കലക്ടര്‍ പറഞ്ഞു.

അതേസമയം, ഫ്ലാറ്റ് പൊളിക്കുന്നതിൽ ജനറൽ ബോഡി യോഗം വിളിച്ച് ഫ്ലാറ്റ് ഉടമകളുടെ സംഘടന. ഈ മാസം 23ന് യോഗം കൂടിയ ശേഷം ഫ്ലാറ്റ് പൊളിക്കലിൽ നിലപാട് വ്യക്തമാക്കും. വാടക, പുതിയ ഫ്ലാറ്റിന്റെ ചെലവ് തുടങ്ങിയ ആശങ്കകൾ യോഗത്തിൽ ചർച്ചചെയ്ത് കലക്ടറെ അറിയിക്കാനാണ് തീരുമാനം.

 

---- facebook comment plugin here -----

Latest