Kerala
വേതന വര്‍ധനവ് അംഗീകരിച്ചു; മില്‍മ ജീവനക്കാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു
2021 ജുലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 16 ശതമാനം വേതന വര്‍ധനവ് നടപ്പിലാക്കാമെന്ന് മാനേജ്‌മെന്റ് ചര്‍ച്ചയില്‍ വ്യക്തമാക്കി
കോഴിക്കോട് | മില്‍മ ജീവനക്കാര്‍ ഇന്ന് മുതല്‍ സംസ്ഥാന വ്യാപകമായി നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് സമരം പിന്‍വലിച്ചു. അഡീഷനല്‍ ലേബര്‍ കമീഷണര്‍ കെ ശ്രീലാലിന്റെ അധ്യക്ഷതയില്‍ മാനേജ്മെന്റ്-തൊഴിലാളി പ്രതിനിധികളുമായി ലേബര്‍ കമീഷണറേറ്റില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങിയത്.
2021 ജുലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 16 ശതമാനം വേതന വര്‍ധനവ് നടപ്പിലാക്കാമെന്ന് മാനേജ്‌മെന്റ് ചര്‍ച്ചയില്‍ വ്യക്തമാക്കി. ഇതോടെയാണ് പണിമുടക്ക് സമരത്തില്‍ നിന്നും തൊഴിലാളികള്‍ പിന്‍വാങ്ങിയത്. സേവന വേതന കരാറിന് അഞ്ചു വര്‍ഷത്തെ പ്രാബല്യമുണ്ടായിരിക്കും
---- facebook comment plugin here -----