Kerala
വേതന വര്‍ധന വേണം; അനിശ്ചിതകാല സമരമാരംഭിച്ച് സ്വിഗ്ഗി ജീവനക്കാര്‍
സമരക്കാരെയും സ്വിഗ്ഗി കമ്പനി പ്രതിനിധികളെയും കൊച്ചി റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഇന്ന് ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.
കൊച്ചി | അധ്വാനത്തിനുള്ള മതിയായ പ്രതിഫലം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയുടെ കൊച്ചിയിലെ ജീവനക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങി. ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. സമരക്കാരെയും സ്വിഗ്ഗി കമ്പനി പ്രതിനിധികളെയും കൊച്ചി റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഇന്ന് ഉച്ചക്ക് 12ന് ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.
കഠിനാധ്വാനം ചെയ്തിട്ടും തുച്ഛമായ തുകയാണ് ലഭിക്കുന്നതെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. നാല് കിലോമീറ്റര്‍ ദൂരം യാത്ര ചെയ്ത് ഭക്ഷണം എത്തിച്ചാല്‍ ജീവനക്കാരന് 20 രൂപ മാത്രമാണ് ലഭിക്കുന്നത്. തിരിച്ചെത്തുമ്പോള്‍ പിന്നിട്ട ദൂരം എട്ട് കിലോമീറ്റര്‍ ആകും.
മിനിമം നിരക്ക് 35 രൂപയെങ്കിലുമായി വര്‍ധിപ്പിക്കാതെ ഈ ജോലിയുമായി മുന്നോട്ട് പോകാനാകില്ലെന്നാണ് ജീവനക്കാരുടെ പക്ഷം. ഉപഭോക്താക്കളില്‍ നിന്നും മഴയത്ത് വാങ്ങുന്ന അധിക തുകയും വിതരണക്കാര്‍ക്ക് കിട്ടുന്നില്ലെന്നും പരാതിയുണ്ട്.