Connect with us

First Gear

ഇന്ത്യയില്‍ 30 ലക്ഷം വില്‍പ്പന നാഴികക്കല്ല് കടന്ന് വാഗണ്‍ആര്‍

മാരുതി സുസുക്കി വാഗണ്‍ആറിന്റെ വില 5.54 മുതല്‍ 7.42 ലക്ഷം രൂപ വരെയാണ്

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറാണ് മാരുതി സുസുക്കി വാഗണ്‍ആര്‍. ഇപ്പോള്‍ രാജ്യത്ത് 30 ലക്ഷം വില്‍പ്പന നാഴികക്കല്ല് കടന്നിരിക്കുകയാണ് വാഗണ്‍ആര്‍. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് കമ്പനി ഈ നേട്ടം സ്വന്തമാക്കുന്നത്.

ഐഡല്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് (ഐഎസ്എസ്) സാങ്കേതികവിദ്യയുള്ള രണ്ട് അഡ്വാന്‍സ്ഡ് കെ-സീരീസ് ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിനുകള്‍ എന്നിവയുള്ള നിലവിലെ മൂന്നാം തലമുറ വാഗണ്‍ആര്‍ വൈവിധ്യമാര്‍ന്ന വകഭേദങ്ങളിലുണ്ട്. എഞ്ചിന്‍ ഓപ്ഷനുകളില്‍ 1.0എല്‍, 1.2എല്‍ എഞ്ചിന്‍ ഉള്‍പ്പെടുന്നു. ഇവ രണ്ടും മാനുവല്‍, എജിഎസ് ട്രാന്‍സ്മിഷനില്‍ ലഭ്യമാണ്. വാഗണ്‍ആര്‍ ഉപഭോക്താക്കള്‍ക്ക് ഡ്യുവല്‍-ടോണ്‍ വേരിയന്റുകളുള്‍പ്പെടെ വൈവിധ്യമാര്‍ന്ന കളര്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. വാഗണ്‍ആര്‍ 1.0 എല്‍ എഞ്ചിനോടുകൂടിയ എസ്-സിഎന്‍ജി വേരിയന്റുകളും വാഗ്ദാനം ചെയ്യുന്നു.

മാരുതി സുസുക്കി വാഗണ്‍ആറിന്റെ വില 5.54 മുതല്‍ 7.42 ലക്ഷം രൂപ വരെയാണ് (എക്‌സ്-ഷോറൂം). പെട്രോള്‍, സിഎന്‍ജി പതിപ്പുകളില്‍ ലഭ്യമാണ്.