Connect with us

Kerala

വാളയാര്‍ കേസ്: അന്വേഷണം അട്ടിമറിക്കാന്‍ വീണ്ടും ശ്രമം; ആരോപണവുമായി പെണ്‍കുട്ടികളുടെ മാതാവ്

'സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ സര്‍ക്കാരും സി ബി ഐയും ഒത്തുകളിക്കുകയാണ്.'

Published

|

Last Updated

പാലക്കാട് | വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തില്‍ അന്വേഷണം വീണ്ടും അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായുള്ള ആരോപണവുമായി പെണ്‍കുട്ടികളുടെ മാതാവ്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ സര്‍ക്കാരും സി ബി ഐയും ഒത്തുകളിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നേരത്തെയുള്ളതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചെന്നും മാതാവ് പ്രതികരിച്ചു.

‘സര്‍ക്കാറും സി ബി ഐയും ഒത്തുകളിക്കുകയാണ്. കേസില്‍ ഞങ്ങള്‍ക്കായി വാദിക്കാന്‍ വക്കീലായി രാജേഷ് എം മേനോനെ വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അദ്ദേഹത്തെ നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍, വക്കീലായി അദ്ദേഹത്തെ വേണ്ടെന്ന നിലപാടാണ് സി ബി ഐ കൈക്കൊണ്ടിരിക്കുന്നത്.’

വിവരങ്ങള്‍ കൃത്യമായി ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ അന്വേഷണ സംഘത്തിനൊപ്പം എത്തുന്ന വ്യക്തി താത്പര്യമെടുക്കാത്തത് ആശങ്കാജനകമാണെന്നും പെണ്‍കുട്ടികളുടെ മാതാവ് പറഞ്ഞു.

 

Latest