Kerala
വാളയാര്‍ കേസ്; കുട്ടികളുടെ മാതാപിതാക്കളെയും പ്രതി ചേര്‍ത്ത് സിബിഐയുടെ കുറ്റപത്രം
എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്.
കൊച്ചി | വാളയാര്‍ കേസില്‍ കുട്ടികളുടെ മാതാപിതാക്കളെയും പ്രതി ചേര്‍ത്ത് സിബിഐയുടെ കുറ്റപത്രം. ബലാത്സംഗ പ്രേരണാകുറ്റമാണ് ചുമത്തിയത്. പോക്‌സോ, ഐപിസി നിയമങ്ങൾ അനുസരിച്ചാണ് മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
ആറ് കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്.
കുട്ടികള്‍ പലതവണ ചൂഷണത്തിനിരയായ വിവരം മാതാപിതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നതായാണ് സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.നേരത്തെ സഹോദരികളുടെ മരണം ആത്മഹത്യയാണെന്നായിരുന്നു സിബിഐ കണ്ടെത്തിയത്.തുടര്‍ന്ന് കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.എന്നാല്‍ കോടതി നിര്‍ദേശപ്രകാരം സിബിഐ തുടരന്വേഷണം നടത്തി. തുടര്‍ന്നാണ് ഇപ്പോള്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
---- facebook comment plugin here -----