Kerala
വാളയാർ കേസ്; ഇന്നല്ലെങ്കിൽ നാളെ സത്യം പുറത്ത് വരും: മന്ത്രി എം ബി രാജേഷ്
കഴിഞ്ഞ ദിവസമാണ് വാളയാര്‍ കേസില്‍ കുട്ടികളുടെ മാതാപിതാക്കളെയും പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
പാലക്കാട് | വാളയാര്‍ കേസില്‍ ഇന്നല്ലെങ്കില്‍ നാളെ സത്യം പുറത്തുവരുമെന്ന് മന്ത്രി എം ബി രാജേഷ്.വാളയാര്‍ കേസില്‍ നടന്നതെല്ലാം രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്ന് മനസിലായല്ലോ. സംസ്ഥാന സര്‍ക്കാരിനും പോലീസിനും എതിരെ പറഞ്ഞതും വ്യാജമായിരുന്നെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വാളയാര്‍ കേസില്‍ കുട്ടികളുടെ മാതാപിതാക്കളെയും പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ബലാത്സംഗ പ്രേരണാകുറ്റമാണ് ചുമത്തിയത്. പോക്സോ, ഐപിസി നിയമങ്ങള്‍ അനുസരിച്ചാണ് മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
കുട്ടികള്‍ പലതവണ ചൂഷണത്തിനിരയായ വിവരം മാതാപിതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നതായാണ് സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.നേരത്തെ സഹോദരികളുടെ മരണം ആത്മഹത്യയാണെന്നായിരുന്നു സിബിഐ കണ്ടെത്തിയത്.തുടര്‍ന്ന് കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.എന്നാല്‍ കോടതി നിര്‍ദേശപ്രകാരം സിബിഐ തുടരന്വേഷണം നടത്തി. തുടര്‍ന്നാണ് ഇപ്പോള്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.