Connect with us

Kerala

തറ കൊള്ള നടത്തിയിട്ടും തല ഉയര്‍ത്തി നടക്കുന്നു; പാര്‍ട്ടി സെക്രട്ടറി മുഖ്യമന്ത്രിയെ ഉപദേശിക്കണം: കെ സുധാകരന്‍

പിണറായി വിജയനെ അന്തസ്സുള്ള മുഖ്യമന്ത്രി ആകാന്‍ പാര്‍ട്ടി സെക്രട്ടറി ഉപദേശിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

Published

|

Last Updated

തിരുവനന്തപുരം |  പിണറായി വിജയനെ അന്തസ്സുള്ള മുഖ്യമന്ത്രി ആകാന്‍ പാര്‍ട്ടി സെക്രട്ടറി ഉപദേശിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എല്ലാ തലങ്ങളിലും അധപതിച്ച ആളാണ് കേരള മുഖ്യമന്ത്രി തറ കൊള്ള നടത്തിയിട്ടും തല ഉയര്‍ത്തി നടക്കുകയാണ് മുഖ്യമന്ത്രിയെന്നും കെ സുധാകരന്‍ പറഞ്ഞു.

ബ്രഹ്മപുരം തീപ്പിടുത്തത്തില്‍ കലക്ടറേ അല്ല എറണാകുളം കോര്‍പറേഷനെ ആണ് ശിക്ഷിക്കേണ്ടതെന്ന് കലക്ടര്‍ രേണു രാജിനെ സ്ഥലം മാറ്റിയതില്‍ സുധാകരന്‍ പറഞ്ഞു. ബ്രഹ്മപുരത്ത് കലക്ടര്‍ എന്ത് പിഴച്ചു? നഗരസഭയാണ് ഉത്തരവാദി. മുഖ്യമന്ത്രിയെ പാര്‍ട്ടി സെക്രട്ടറി നിയന്ത്രിക്കണം.

ദുരിതാശ്വാസ നിധി കേസില്‍ ലോകായുക്ത വിധി പറയുന്നില്ല. ഒരു വര്‍ഷമായി കേസിന്റെ ഹിയറിങ് കഴിഞ്ഞിട്ട്.ഗവര്‍ണര്‍ ഒതുങ്ങി, കീഴടങ്ങിയെന്നാണ് തോന്നുന്നത്. ഗുരുതരമായ അഴിമതി ദുരിതാശ്വാസ നിധിയില്‍ ഉണ്ടായിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

എംകെ രാഘവന്‍ നേതൃത്വത്തെ വിമര്‍ശിച്ചത് അനുചിതമായിപ്പോയി. നടപടി വേണമെന്നോ എന്ന് എഐസിസിയുമായി ആലോചിച്ചു തീരുമാനിക്കണം. ആര്‍എസ്എസുമായുള്ള ബന്ധം കൊണ്ടാണ് നൗഫലിനെതിരെയുള്ള ജയരാജന്റെ വിമര്‍ശനം. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ മാര്‍ച്ച് 13ന് രാജ് ഭവന്‍ മാര്‍ച്ച് നടത്തുമെന്നും സുധാകരന്‍ വ്യക്തമാക്കി.

 

Latest