Connect with us

National

ന്യൂഡൽഹിയിൽ നിർമാണത്തിലിരുന്ന ഗോഡൗണിന്റെ മതിൽ ഇടിഞ്ഞ് അഞ്ച് മരണം

കെട്ടിടവാവശിഷ്ടങ്ങൾക്കിടയിൽ പലരും കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

Published

|

Last Updated

ന്യൂഡൽഹി | ന്യൂഡൽഹിയിലെ ആലിപ്പൂരിൽ നിർമാണത്തിലിരുന്ന ഗോഡൗണിന്റെ മതിൽ ഇടിഞ്ഞുവീണ് 5 പേർ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. കെട്ടിടവാവശിഷ്ടങ്ങൾക്കിടയിൽ പലരും കുടുങ്ങിക്കിടക്കുന്നതായും ആശങ്കയുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

രക്ഷാപ്രവർത്തനത്തിന് സഹായത്തിനായി 4 അഗ്നിശമന സേനാ യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി 15 ഓളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു.

നരേല ഏരിയയിലെ ചൗഹാൻ ധരംകാന്തയ്ക്ക് സമീപമുള്ള ബക്കോലി ഗ്രാമത്തിൽ ഉച്ചയ്ക്ക് 12.40 ഓടെയാണ് സംഭവം. 5,000 ചതുരശ്രയടി വിസ്തീർണമുള്ള ഗോഡൗണാണിന്റെ മതിലാണ് ഇടിഞ്ഞത്.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.

---- facebook comment plugin here -----

Latest