Connect with us

Editors Pick

പഠനത്തിൽ വിജയം കൈവരിക്കണോ? എങ്കിൽ ഇക്കാര്യം ഉപേക്ഷിച്ചേ പറ്റൂ...

പഠനത്തിന് വേണ്ടത്ര സമയം നൽകി ആ സമയം കൃത്യമായി പാലിക്കുന്നതാണ് ഒരു മികച്ച വിദ്യാർഥിയുടെ ലക്ഷണം.

Published

|

Last Updated

ല്ലാ വിദ്യാർഥികൾക്കും ആഗ്രഹമുള്ള കാര്യമാണ് പഠനത്തിൽ ഉന്നത വിജയം നേടുക അല്ലെങ്കിൽ സക്സസ് ആവുക എന്നുള്ളത്. പഠനത്തിലെ വിജയം ബുദ്ധിശക്തിയോ കഠിനാധ്വാനമോ മാത്രമല്ല അത് മോശം ശീലങ്ങൾ മാറ്റിവെക്കുന്നതിനെ കൂടി ആശ്രയിച്ചിരിക്കുന്നു എന്നതാണ് സത്യം. ചില മോശം സ്വഭാവങ്ങൾ നിങ്ങൾ മാറ്റിവെച്ചാൽ പഠനത്തിൽ നിങ്ങൾക്ക് ഒരുപാട് മുന്നേറാം എന്നതാണ് കാര്യം. എന്തൊക്കെയാണ് ആ ചീത്ത സ്വഭാവങ്ങൾ എന്ന് നോക്കാം.

നാളേക്ക് മാറ്റിവയ്ക്കൽ

അവസാനം നിമിഷം വരെ അസൈമെന്റുകൾ മാറ്റിവയ്ക്കുന്നത് തിരക്കുള്ള ജോലി സമ്മർദ്ദം നിലവാരം കുറഞ്ഞ ഔട്ട്പുട്ട് എന്നിവയിലേക്ക് നയിക്കുന്നു.ജോലികൾ കൃത്യസമയത്ത് ചെയ്തു തീർക്കുന്നത് നമ്മുടെ കാര്യക്ഷമതയാണ് സൂചിപ്പിക്കുന്നത്. ചെയ്യേണ്ട വർക്കിനെ കുറിച്ച് നമ്മൾ നേരത്തെ തന്നെ ചിന്തിച്ചു തുടങ്ങുന്നതും സമയത്ത് ചെയ്യുന്നതും നമ്മുടെ ഉൽപാദന ക്ഷമതയും ആ വർക്കിന്റെ മനോഹാരിതയും കൂട്ടുന്നു.

ടൈം മാനേജ്മെന്റ് ഇല്ലായ്മ

നേരത്തെ പറഞ്ഞ പോലെ തന്നെ വളരെ വലിയ ഒരു പ്രശ്നമാണ് സമയം മാനേജ് ചെയ്യാൻ കഴിയാത്ത അവസ്ഥയും. പഠനത്തിന് വേണ്ടത്ര സമയം നൽകി ആ സമയം കൃത്യമായി പാലിക്കുന്നതാണ് ഒരു മികച്ച വിദ്യാർഥിയുടെ ലക്ഷണം. അതുകൊണ്ടുതന്നെ മറ്റുള്ള കാര്യങ്ങൾ ചെയ്യുന്നതിനോടൊപ്പം തന്നെ ആവശ്യമായ സമയം പഠനത്തിനും നൽകുക.

പഠനസമയത്തുള്ള മൾട്ടി ടാസ്കിങ്

ടിവി കാണുമ്പോഴോ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോഴോ ഒക്കെ പഠിക്കുന്നവരാണ് നിങ്ങളെങ്കിൽ അത് നിങ്ങളുടെ പഠന റിസൾട്ടിനെ ബാധിക്കും എന്നാണ് വിദഗ്ധർ പറയുന്നത് . പഠിച്ച വിവരങ്ങൾ ഫലപ്രദമായി ശേഖരിച്ച് വയ്ക്കുന്നതിനും പഠനത്തിന് കൂടുതൽ കേന്ദ്രീകരിക്കുന്നതിനും പഠിക്കുന്ന സമയത്ത് അത് മാത്രം ചെയ്യുന്നതാണ് നല്ലത്.

വ്യക്തിപരമായ കാര്യങ്ങളിലുള്ള ശ്രദ്ധയില്ലായ്മ

ഭക്ഷണം ഉറക്കം വ്യായാമം എന്നിവയടക്കം വ്യക്തിപരമായ കാര്യങ്ങൾ ഒഴിവാക്കുന്നത് നിങ്ങളുടെ പഠനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്ന ഒരാൾക്ക് മാത്രമേ മികച്ച പഠനനിലവാരവും സാധ്യമാകൂ

സാങ്കേതിക വിദ്യയുടെ അമിത ഉപയോഗം

ഈ കാലത്ത് പഠനത്തിന് വളരെ ആവശ്യമായ ഘടകമാണ് സാങ്കേതികവിദ്യ. എന്നാൽ ഇതിന്റെ അമിത ഉപയോഗം നിങ്ങളുടെ പഠനത്തെ ബാധിക്കും. സാങ്കേതികവിദ്യയുടെ കാര്യത്തിൽ ചെലവഴിക്കുന്ന സമയം നഷ്ടപ്പെടുത്തുന്നത് നിങ്ങളുടെ ഫലപ്രദമായ നിമിഷങ്ങളെയാണ്. അതുകൊണ്ടുതന്നെ സാങ്കേതികവിദ്യയുടെ അമിത ഉപയോഗം കുറയ്ക്കണം.

കൂടാതെ നിരവധി കാര്യങ്ങൾ ഒഴിവാക്കിയാലും കൂടെ ചേർത്താലും നമുക്ക് പഠനത്തിൽ മുന്നേറാൻ കഴിയും. പ്രധാനമായും ഈ ശീലങ്ങൾ ഒഴിവാക്കി നിങ്ങളുടെ പഠനത്തിൽ ഒരു വലിയ മാറ്റം കൊണ്ടുവരാൻ ശ്രമിച്ചുനോക്കൂ.

Latest