Editors Pick
ആത്മവിശ്വാസത്തോടെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യണോ! ഈ വഴി ബസ്റ്റാണ്
അനാവശ്യമായി കൈകൾ ചലിപ്പിക്കുന്നത് നിങ്ങളുടെ വിജയപ്രതീക്ഷയെ ബാധിക്കും
ഒരു ഇന്റർവ്യൂവിൽ ആത്മവിശ്വാസത്തോടെ പ്രത്യക്ഷപ്പെടുന്നത് ആളുകൾക്കിടയിൽ നല്ല മതിപ്പുണ്ടാക്കുന്നതിനും നിങ്ങളുടെ വിജയസാധ്യത വർദ്ധിപ്പിക്കുന്നതിനും ഒരുപാട് സഹായിക്കുന്ന ഘടകമാണ് എന്ന് നിങ്ങൾക്ക് അറിയാം. എന്നാൽ ചില സമയങ്ങളിൽ ഇന്റർവ്യൂകളിൽ ആത്മവിശ്വാസം ചോർന്നു പോകുന്നവർ ആണ് നമ്മൾ. ഈ പ്രശ്നത്തെ മറികടക്കാൻ എന്തൊക്കെ മാർഗ്ഗങ്ങൾ ഉണ്ടെന്ന് നോക്കാം.
ഉചിതമായ വസ്ത്രധാരണം
- കമ്പനിയുടെ ഡ്രസ്സ് കോഡ് അല്ലെങ്കിൽ വസ്ത്രധാരണരീതി നേരത്തെ മനസ്സിലാക്കി അതിനു ചേർന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കണം. നിങ്ങളുടെ ശരീരത്തിന് അനുയോജ്യമായ പ്രൊഫഷണൽ വസ്ത്രങ്ങൾ വേണം തിരഞ്ഞെടുക്കാൻ.
നിവർന്നിരിക്കുക
- നിവർന്ന് ഇരുന്നുകൊണ്ട് നിങ്ങളുടെ കൈകളെല്ലാം ടേബിളിന് മുകളിൽ വച്ച് നല്ല രീതിയിൽ വേണം ഇരിക്കാൻ.
ഐ കോൺടാക്ട് ഉറപ്പാക്കുക
- മുൻപിൽ ഇരിക്കുന്ന ആളുകൾ പറയുന്നതിൽ നിങ്ങൾക്ക് ശ്രദ്ധയുണ്ട് എന്ന് കൂടുതൽ ബോധ്യപ്പെടുത്തുന്ന കാര്യമാണ് ഐ കോൺടാക്ട്. അതുകൊണ്ടുതന്നെ ഇന്റർവ്യൂ സമയത്ത് ഐ കോൺടാക്ട് നിലനിർത്തേണ്ടതും അത്യാവശ്യമാണ്.
ശ്വാസം ക്രമീകരിക്കുക
- നിങ്ങൾക്ക് ഉള്ളിൽ പരിഭ്രാന്തി ഉണ്ടെങ്കിലും അത് ശ്വാസത്തിലൂടെ പുറത്തു കാണിക്കാതിരിക്കുക. ശാന്തമായതും ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതുമായ ശ്വാസം വേണം ഇന്റർവ്യൂ സമയത്ത് പുറത്തെടുക്കാൻ.
കൈകളുടെ അനാവശ്യ ചലനങ്ങൾ ഒഴിവാക്കുക
- നിങ്ങളുടെ കൈകളുടെ ചലനത്തിൽ സ്ഥിരത പുലർത്തുകയും ആവശ്യമായ സമയങ്ങളിൽ കൈകൾക്ക് വിശ്രമം നൽകുകയും വേണം.അനാവശ്യമായി കൈകൾ ചലിപ്പിക്കുന്നത് നിങ്ങളുടെ വിജയപ്രതീക്ഷയെ ബാധിക്കും.
ഇനി ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കേണ്ട.
---- facebook comment plugin here -----