Health
പ്രായത്തെ ചെറുക്കണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ശീലമാക്കിക്കൊള്ളൂ...
ഡാർക്ക് ചോക്ലേറ്റ് സാൽമൺ മാതളനാരങ്ങ എന്നിവയെല്ലാം മികച്ച ആന്റി ഏജിങ് ഘടകങ്ങളായി നിങ്ങളുടെ ശരീരത്തിൽ പ്രവർത്തിക്കുന്നത് ആണ്.
എപ്പോഴും പ്രായം കുറഞ്ഞ് കാണാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. 30 കഴിഞ്ഞാൽ പിന്നെ നരയെക്കുറിച്ചും തൊലി ചുളിയുന്നതിനെക്കുറിച്ചും എല്ലാം ഉള്ള ആകുലതകളുടെ വരവായി. ജീവിത സാഹചര്യങ്ങൾ കൊണ്ടും ഭക്ഷണങ്ങൾ കൊണ്ടും പെട്ടെന്ന് പ്രായമായി പോകുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ പ്രായമാകുന്നത് ചെറുക്കുന്ന ചില ഭക്ഷണങ്ങൾ ഉണ്ടെന്ന കാര്യം അറിയാമോ. അത്തരത്തിൽ പെട്ടെന്ന് പ്രായം ആകുന്നതിനെ ചെറുക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് നമ്മൾ ഇന്ന് പറയുന്നത്.
അവക്കാഡോ
നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കാനും ചർമ്മത്തെ ചുറുചുറുക്കോടെ നിലനിർത്താനും ആവശ്യമായ പോഷകങ്ങൾ അടങ്ങിയ പഴമാണ് അവക്കാഡോ.
ബ്ലൂബെറി
ബ്ലൂബെറിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്തോസയാസിൻ ചർമ്മത്തിലെ ഓക്സിഡറ്റീവ് സ്ട്രസ്,വീക്കം എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു. മാത്രമല്ല ഇത് നിങ്ങളുടെ തൊലിയെ അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചർമത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യുന്നു
ചീര
ചീരയിൽ വിറ്റമിൻ സി,ബീറ്റ കരോട്ടിൻ എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് കോളജൻ ഉൽപാദനത്തെ പിന്തുണയ്ക്കുകയും സൂര്യാഘാതത്തിൽ നിന്ന് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യും.
നട്സുകൾ
വിവിധയിനം നട്ട്സുകളിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിൽ ശക്തമായ ആന്റി ഓക്സിഡന്റ് ആയി പ്രവർത്തിക്കുന്നു. ചർമ്മ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
തക്കാളി
ലൈക്കോപിനിന്റെ സമ്പന്നമായ ഒരു ഉറവിടമാണ് തക്കാളി. ഇത് നിങ്ങളുടെ ചർമ്മത്തിനും ശരീരത്തിനും വളരെ മികച്ചതാണ്.
മധുരക്കിഴങ്ങ്
ബീറ്റ കരോട്ടിന്റെ മികച്ച ഉറവിടമാണ് മധുരക്കിഴങ്ങ്. ഇത് ശരീരത്തിന് വിറ്റമിൻ എ യും പ്രധാനം ചെയ്യുന്നു. വിറ്റമിൻ എ ചർമ്മ കോശങ്ങളെ നന്നാക്കാനും ചുളിവുകൾ തടയാനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഇതുകൂടാതെ ഡാർക്ക് ചോക്ലേറ്റ് സാൽമൺ മാതളനാരങ്ങ എന്നിവയെല്ലാം മികച്ച ആന്റി ഏജിങ് ഘടകങ്ങളായി നിങ്ങളുടെ ശരീരത്തിൽ പ്രവർത്തിക്കുന്നത് ആണ്.