Editors Pick
മുഖത്തെ ചുളിവുകൾ നീങ്ങി തിളങ്ങണോ? വഴി ഇവിടെ ഉണ്ട്
ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ കൊളാജന് പ്രധാന പങ്കുണ്ട്. ചർമ്മത്തിന് ഘടനയും ശക്തിയും ഇലാസ്തികതയും പ്രദാനം ചെയ്യുന്ന ഒരു പ്രധാന പ്രോട്ടീനാണ് കോളാജൻ
30 വയസ് കഴിഞ്ഞാൽ ഭൂരിഭാഗം ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് ചർമ്മത്തിൽ ചുളിവ് വരുന്നു എന്നത്. ഭക്ഷണവും നമ്മുടെ ചർമ്മസംരക്ഷണ രീതിയും എല്ലാം ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. പ്രധാനമായും ഉള്ളിലേക്ക് കൊടുക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ് നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തെ നിലനിർത്തുന്നത്. ചർമ്മത്തിലെ ചുളിവുകൾ മാറാൻ കഴിക്കാവുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് നമ്മൾ എന്ന് പറയാൻ പോകുന്നത്.
ഇതിനു മുൻപ് ആദ്യം അറിയേണ്ടത് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ കൊളാജന് പ്രധാന പങ്കുണ്ട് എന്നതാണ്. ചർമ്മത്തിന് ഘടനയും ശക്തിയും ഇലാസ്തികതയും പ്രദാനം ചെയ്യുന്ന ഒരു പ്രധാന പ്രോട്ടീനാണ് കോളാജൻ. ഇത് നിങ്ങളെ യുവത്വം നിലനിർത്താനും ചുറു ചുറുക്കോടെ ചർമ്മത്തെ സൂക്ഷിക്കാനും സഹായിക്കുന്നു.
മത്സ്യവും ഷെൽ ഫിഷുകളും
സാൽമൺ, ട്യൂണ, ഷെൽ ഫിഷ് തുടങ്ങിയ മത്സ്യങ്ങൾ ഓമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച ശേഖരമാണ്. മാത്രമല്ല ഇതിൽ ധാരാളം കൊളാജനും അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ ആവശ്യമില്ലാത്ത വീക്കങ്ങൾ കുറയ്ക്കാനും സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു.
ചിക്കൻ
കോഴിയിറച്ചിയിൽ കൊളജൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇറച്ചിയിലെ പല ഭാഗങ്ങളിലും ചർമ്മത്തിന്റെ ഘടനയെ പിന്തുണയ്ക്കുന്ന പ്രോട്ടീനുകൾ ധാരാളമുണ്ട്. പതിവായി ചിക്കൻ കഴിക്കുന്നത് ശരീരത്തിലെ കൊളജൻ വർദ്ധിപ്പിക്കാൻ സഹായിക്കും.
കോഴിമുട്ട
കോഴിമുട്ടയിൽ പ്രത്യേകിച്ച് മുട്ടയുടെ വെള്ളയിൽ കൊളാജൻ ഉൽപാദനത്തിന് ആവശ്യമായ പ്രോലീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഇലാസ്തികതയും ജലാംശവും നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് ശരീരത്തിന്റെ പ്രായം കുറയ്ക്കുന്നതിന് സഹായിക്കുന്നു.
സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവയെ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട് ഇത് കൊളാജൻ സമനിയത്തിന് അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ സി ഒരു ശക്തമായ ആന്റിഓക്സിഡന്റ് ആണ്. ഇത് ഫ്രീ റാഡികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുകയും ചർമ്മത്തിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
വെളുത്തുള്ളി
നഷ്ടപ്പെട്ടുപോയ കൊളാജൻ വീണ്ടെടുക്കാൻ സഹായിക്കുന്ന ഘടകങ്ങൾ വെളുത്തുള്ളിയിലുണ്ട്. സൾഫർ, ടോറിൻ, ലിപോയിഡ് ആസിഡ് എന്നിവയും വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. ലിപ്പോയിഡ് ആസിഡ് ചർമത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ചർമ്മത്തിന് അകത്തേക്ക് ഭക്ഷണം കൊടുക്കുന്നതോടൊപ്പം സമയത്ത് കുളിക്കുന്നതും ചർമ്മത്തെ നന്നായി പരിപാലിക്കുന്നതും നിങ്ങളുടെ ചർമ്മത്തിലെ ചുളിവുകൾ അകറ്റാൻ സഹായിക്കും.