Health
മെമ്മറിയും ഫോക്കസും വർധിപ്പിക്കണമെന്നുണ്ടോ? എങ്കിൽ ഈ ബ്രെയിൻ വർക്കൗട്ടുകൾ ചെയ്തു നോക്കൂ
ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുന്നതും നിങ്ങളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കും
ജീവിതത്തിലെ ഭൂരിഭാഗം വിദ്യാർഥികളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് പഠിച്ചതൊന്നും ഓർമ്മയില്ലാതിരിക്കുക അല്ലെങ്കിൽ ആവശ്യത്തിന് ഉള്ള കാര്യങ്ങൾ ഓർമ്മയിൽ നിന്ന് എടുക്കാൻ പറ്റാതിരിക്കുക, ചെയ്യുന്ന കാര്യങ്ങളിൽ ഫോക്കസ് ഇല്ലാതിരിക്കുക എന്നതൊക്കെ. എന്നാൽ മെമ്മറിയും ഫോക്കസും വർദ്ധിപ്പിക്കാൻ ചില ബ്രെയിൻ വർക്ക് ഔട്ടുകളിലൂടെ സാധിക്കും എന്ന കാര്യം അറിയാമോ?.
- ധ്യാനം – ഫോക്കസ് വർധിപ്പിക്കുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും വൈജ്ഞാനിക കഴിവുകൾ മെച്ചപ്പെടുത്താനും ധ്യാനം സഹായിക്കും
- പസിലുകൾ സോൾവ് ചെയ്യുന്നത് – പസിലുകൾ സോൾവ് ചെയ്യുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നതിനും മെമ്മറി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. നിങ്ങൾക്ക് മികച്ച ഫോക്കസും മെമ്മറിയും കിട്ടണമെങ്കിൽ സുഡോക്കോ ക്രോസ് വേഡുകൾ പോലുള്ള പസിലുകൾ പരിഹരിക്കുന്നത് നല്ലതാണ്.
- പുതിയ കഴിവുകൾ പരിശീലിക്കുന്നത് – നിങ്ങൾ ഇതുവരെ പെടാത്ത ഒരു മേഖലയിലെ കഴിവിനെ കുറിച്ച് പഠിക്കുന്നതും അതിനുവേണ്ടി പരിശീലനം നടത്തുന്നതും നിങ്ങളുടെ ഓർമ്മശക്തിയെയും ഫോക്കസിനെയും വർദ്ധിപ്പിക്കും. ഇത് നിങ്ങളുടെ തലച്ചോറിന് വെല്ലുവിളിക്കാനും ന്യൂറൽ കണക്ഷനുകളെ ശക്തിപ്പെടുത്താനും സഹായിക്കും.
- വായന – സ്ഥിരമായി വായിക്കുന്നത് ഏകാഗ്രതയും ഗ്രഹണ ശേഷിയും മെച്ചപ്പെടുത്തുകയും കാലക്രമേണ ഇത് മെമ്മറി നിലനിർത്തുന്നതിന് സഹായിക്കുകയും ചെയ്യും.
- ശാരീരിക വ്യായാമം – ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുന്നതും നിങ്ങളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കും. പ്രധാനമായും വ്യായാമങ്ങൾ തലച്ചോറിലേക്കുള്ള രക്തയോട്ടം ശക്തിപ്പെടുത്തുകയും ഇതിലൂടെ തലച്ചോറിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
- കാര്യങ്ങൾ വിഷ്വലൈസ് ചെയ്യുന്ന ടെക്നിക് – വിവരങ്ങൾ നന്നായി ഓർമ്മിക്കുന്നതിനും മെമ്മറി മെച്ചപ്പെടുത്തുന്നതിനും ഫോക്കസ് ചെയ്യുന്നതിനും മാനസിക ചിത്രങ്ങൾ എന്നത് നല്ലൊരു മാർഗമാണ്. നിങ്ങൾ കേൾക്കുന്ന കാര്യങ്ങളെ നിങ്ങൾ മനസ്സിൽ ചിത്രീകരിക്കുകയാണ് വേണ്ടത്.
പഠിച്ച കാര്യങ്ങൾ ഓർമ്മിക്കാൻ ശ്രമിക്കുക ആവശ്യമുള്ള ഇടങ്ങളിൽ ധ്യാനം പോലെയുള്ളവ സ്വീകരിച്ച ഫോക്കസ് വർദ്ധിപ്പിക്കുക എന്നതും പ്രധാനമാണ്. ഓർക്കേണ്ട കാര്യങ്ങളിൽ ഓരോ വ്യക്തിക്കും ഓരോ തരത്തിലുള്ള ഓർമ്മശക്തിയും ഫോക്കസുമാണ് ഉണ്ടാവുക. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ആശങ്കകൾ ഉണ്ടാകേണ്ട കാര്യമില്ല
---- facebook comment plugin here -----