Editors Pick
മൂഡ് ഒന്ന് ഉഷാറാക്കണോ? ഈ ഭക്ഷണങ്ങൾ സഹായിക്കും
നിങ്ങളുടെ മാനസികാവസ്ഥ അല്ലെങ്കിൽ മാനസികാരോഗ്യം നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ഊർജ നില മെച്ചപ്പെടുത്താനും മാനസിക നിലയെ സംരക്ഷിക്കാനും സഹായിക്കും.
കഴിക്കുന്ന ഭക്ഷണം നമ്മുടെ മാനസികാരോഗ്യത്തിൽ കാര്യമായ സ്വാധീനം ചെലുത്തും. ചുറ്റുപാടുകളാണ് നമ്മുടെ മാനസികാരോഗ്യത്തിന് പ്രധാന കാരണങ്ങളെങ്കിലും ഉള്ളിൽ നിന്ന് നമ്മുടെ മാനസിക ആരോഗ്യത്തെ സംരക്ഷിക്കാൻ ഭക്ഷണങ്ങൾക്കും മരുന്നുകൾക്കുമാണ് ഏറ്റവും കൂടുതൽ കഴിയുക. നിങ്ങളുടെ മാനസികാവസ്ഥ അല്ലെങ്കിൽ മാനസികാരോഗ്യം നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ഊർജ നില മെച്ചപ്പെടുത്താനും മാനസിക നിലയെ സംരക്ഷിക്കാനും സഹായിക്കും. നിങ്ങളുടെ മാനസികാരോഗ്യത്തെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഗ്രീൻ ടീ
എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു പാനീയമാണ് ഗ്രീൻ ടീ. ഇതിൽ എൽ-തിയനൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ഉത്കണ്ഠ കുറയ്ക്കുകയും മാനസികാവസ്ഥയെ സ്ഥിരപ്പെടുത്തുകയും വൈജ്ഞാനിക പ്രകടനം വർദ്ധിപ്പിക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. വൈകുന്നേരങ്ങളിലും രാവിലെയും ഒരു കപ്പ് ഗ്രീൻ ടീ ശീലമാക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യും.
ഡാർക്ക് ചോക്ലേറ്റ്:
നിങ്ങൾക്ക് ക്ഷീണം തോന്നുമ്പോഴെല്ലാം ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കും . 70% ശുദ്ധമായ കൊക്കോ ഉപയോഗിച്ചാണ് ഡാർക്ക് ചോക്ലേറ്റ് നിർമ്മിച്ചിരിക്കുന്നത്. ഫ്ലേവനോയ്ഡുകൾ എന്ന ആൻ്റിഓക്‌സിഡൻ്റ് സംയുക്തത്തിൻ്റെ പവർഹൗസ് കൂടിയാണ് ഇത്.
സാൽമൺ
സമ്മർദ്ദം നിങ്ങളുടെ ഉത്കണ്ഠ ഹോർമോണുകളായ കോർട്ടിസോൾ, അഡ്രിനാലിൻ എന്നിവ വർദ്ധിപ്പിക്കും. ഈ സ്ട്രെസ് ഹോർമോണുകളുടെ ദൂഷ്യഫലങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളും ഗുണങ്ങളും സാൽമണിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് സാൽമൺ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെ പോസിറ്റീവ് ആയി മേച്ചപ്പെടുത്തും.
നട്‌സ്
ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടം കൂടിയാണ് നട്‌സ്. ഉദാഹരണത്തിന്, കശുവണ്ടി, മഗ്നീഷ്യം ഉപയോഗിച്ച് തലച്ചോറിന് ഓക്സിജൻ നൽകുന്നു. ബദാമിൽ ഫെനിലലാനൈൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മാനസികാവസ്ഥ വർദ്ധിപ്പിക്കുന്നതിന് ഡോപാമൈനും മറ്റ് ന്യൂറോ ട്രാൻസ്മിറ്ററുകളും ഉത്പാദിപ്പിക്കാൻ തലച്ചോറിനെ സഹായിക്കുന്നു. അങ്ങനെയങ്ങനെ പിസ്ത അടക്കം എല്ലാ നട്സുകളിലും നിങ്ങളുടെ മാനസികാരോഗ്യത്തെ പ്രോത്സാഹിപ്പിക്കാൻ ആവശ്യമായ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.
റോബസ്റ്റ് പഴം
റോബസ്റ്റയിൽ അടങ്ങിയിരിക്കുന്ന ഹോർമോൺ നിങ്ങളുടെ സന്തോഷത്തെ ഉത്തേജിപ്പിക്കുകയും നിങ്ങളെ മാനസികാരോഗ്യമുള്ളവർ ആയിരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
അപ്പോൾ ഇനി ടെൻഷൻ അടിച്ചിരിക്കുമ്പോഴും മൂഡ് ഇല്ലാത്തപ്പോഴും ഒക്കെ ഡാർക്ക് ചോക്ലേറ്റോ റോബസ്റ്റാ പഴമോ കൂടെ കൂട്ടിക്കോളൂ. നിങ്ങളുടെ ഉത്കണ്ഠ ഒരുപാട് കാലം നീണ്ടുനിൽക്കുന്നതാണെങ്കിൽ തീർച്ചയായും ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം നേടേണ്ടത് അത്യാവശ്യമാണ്.