Health
ശരീരഭാരം കുറയ്ക്കണോ; ഈ ബെഡ് ടൈം ശീലങ്ങള്‍ ഒഴിവാക്കൂ
രാത്രിയില്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെങ്കില്‍ അത് നിങ്ങളുടെ ഭാരക്കുറവിന്റെ യാത്രയെ തടഞ്ഞേക്കാം.
ഭാരം കുറയണം എന്നത് അല്‍പം ഭാരം കൂടുതലുള്ള എല്ലാവരുടെയും ആഗ്രഹമാണ്. അതിനുവേണ്ടി പട്ടിണി കിടക്കുന്നവരാണ് ഇക്കൂട്ടത്തില്‍ ഏറെയും. ഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കിടക്കുന്നതിനു മുന്‍പ് ഈ അബദ്ധങ്ങള്‍ ചെയ്യാതെ നോക്കിക്കോളൂ. എന്തൊക്കെയാണ് നിങ്ങളുടെ ഭാരക്കുറവിനെ തടയുന്ന ഘടകങ്ങള്‍ എന്ന് നോക്കാം.
ഭക്ഷണം ഒഴിവാക്കുന്നു
വൈകിട്ടത്തെ ഭക്ഷണം ഒഴിവാക്കുന്നത് മെറ്റബോളിസം കുറയാനും ശരീരത്തിലെ കൊഴുപ്പ് സംഭരിക്കാനും കാരണമാകുന്നു. കൂടാതെ നിങ്ങള്‍ ഭക്ഷണം ഒഴിവാക്കുമ്പോള്‍ നിങ്ങള്‍ക്ക് പിന്നീട് വിശപ്പ് വര്‍ദ്ധിക്കുകയും ഭക്ഷണം കഴിക്കാനുള്ള സാധ്യത കൂടുകയും ചെയ്യും.
വേഗത്തില്‍ ഭക്ഷണം കഴിക്കുന്നു
ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ വയറും തലച്ചോറുമായി സംവേദനം നടത്താന്‍ ഏകദേശം 20 മിനിറ്റ് എടുക്കും. അതുകൊണ്ടുതന്നെ നിങ്ങള്‍ വേഗം ഭക്ഷണം കഴിക്കുമ്പോള്‍ നിങ്ങളുടെ ആവശ്യമായ ഭക്ഷണത്തിന്റെ അളവ് തലച്ചോറിന് മനസ്സിലാക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പതുക്കെ ഭക്ഷണത്തിന്റെ രുചി ആസ്വദിച്ച് കഴിക്കുന്നതാണ് കിടക്കുന്നതിനു മുന്‍പ് എപ്പോഴും നല്ലത്.
രാത്രിയിലെ ഭക്ഷണം കഴിക്കുമ്പോള്‍ മള്‍ട്ടി ടാസ്‌കിങ്
ദിവസത്തെ എല്ലാ ജോലികളും തീര്‍ത്തു കിടക്കേണ്ട സമയമാണ് രാത്രി എന്നു പറയുന്നത്. എന്നാല്‍ ഈ ജോലികള്‍ തീര്‍ക്കാനായി ഭക്ഷണം കഴിക്കുമ്പോള്‍ നിങ്ങള്‍ ജോലി ചെയ്യുകയോ സിനിമ കാണുകയോ പാട്ട് ആസ്വദിക്കുകയോ ഒക്കെ ചെയ്യുന്നുണ്ടെങ്കില്‍ അത് അപകടമാണ്. ഈ സമയത്ത് നിങ്ങള്‍ ഭക്ഷണം ആസ്വദിക്കാതെ കഴിക്കുന്നത് കൊണ്ട് തന്നെ കൂടുതല്‍ അളവില്‍ കഴിക്കാനും സാധ്യതയുണ്ട്.
രാത്രി വലിയ പ്ലേറ്റുകളില്‍ ഭക്ഷണം കഴിക്കുന്നത്
രാത്രിയിലെ ഭക്ഷണം ചെറിയ പ്ലേറ്റില്‍ ക്രമീകരിക്കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ മനസ്സും വയറുമായി ബന്ധപ്പെട്ട കാര്യമാണ്. ചെറിയ പ്ലേറ്റില്‍ എടുത്ത് അത് മുഴുവന്‍ കഴിക്കുമ്പോള്‍ നിങ്ങള്‍ക്ക് സംതൃപ്തി തോന്നുകയും അത്രമാത്രം ഭക്ഷണത്തില്‍ ഒതുങ്ങുകയും ചെയ്യുന്നു.
രാത്രിയില്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെങ്കില്‍
രാത്രിയില്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെങ്കില്‍ അതും നിങ്ങളുടെ ഭാരക്കുറവിന്റെ യാത്രയെ തടഞ്ഞേക്കാം. നിര്‍ജലീകരണം പലപ്പോഴും വിശപ്പുമായി ആശയക്കുഴപ്പത്തില്‍ ആകുന്ന അവസ്ഥയുണ്ട്. ഇങ്ങനെ തോന്നുമ്പോള്‍ നിങ്ങള്‍ അധികം ഭക്ഷണം കഴിക്കേണ്ടിവരും. അതുകൊണ്ട് രാത്രിയില്‍ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതും നിര്‍ബന്ധമാണ്.
രാത്രിയില്‍ എന്നല്ല എല്ലാ സമയത്തും ഭാരം കുറയാന്‍ ആഗ്രഹിക്കുന്നവര്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കൂട്ടത്തില്‍ പറഞ്ഞ പല കാര്യങ്ങളും മുഴുവന്‍ സമയത്തും ശീലമാക്കിയാല്‍ നിങ്ങളുടെ ഭാരക്കുറവിന്റെ യാത്രയെ അത് സഹായിച്ചേക്കാം.