Connect with us

Health

ശരീരഭാരം കുറയ്ക്കണോ? ഭക്ഷണക്രമത്തിൽ ഇവ ഉൾപ്പെടുത്തിക്കൊളൂ...

പ്രോട്ടീൻ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.

Published

|

Last Updated

നിങ്ങൾ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിലാണോ? നിങ്ങളുടെ ഡയറ്റിൽ ശരിയായ പോഷകങ്ങൾ ചേർക്കുന്നത് പെട്ടെന്ന് തന്നെ ഭാരം കുറയ്ക്കാൻ സഹായിക്കും.ആരോഗ്യകരവും സുസ്ഥിരവുമായ ശരീരഭാരം കുറയ്ക്കലിന് ഈ പോഷക ഘടകങ്ങൾ ഉപയോഗിച്ചുനോക്കൂ

പ്രോട്ടീൻ

  • പ്രോട്ടീൻ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.കാരണം ഇത് പേശികളെ വളർത്താനും കൂടുതൽ നേരം വയറു നിറഞ്ഞിരിക്കാനും സഹായിക്കുന്നു. പരിപ്പ്, പനീർ, മുട്ട, തൈര്, മാംസം എന്നിവയിലെല്ലാം പ്രോട്ടീൻ ഉണ്ട്.

ഫൈബർ

  • ദഹനം വർദ്ധിപ്പിക്കുന്നതിനും വയറു നിറഞ്ഞതായി തോന്നിപ്പിക്കുന്നതിനും നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്താവുന്നതാണ് ഫൈബർ. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ചണവിത്ത്, ചിയ വിത്തുകൾ എന്നിവയിലെല്ലാം ധാരാളം ഫൈബർ ഉണ്ട്.

ആരോഗ്യകരമായ കൊഴുപ്പുകൾ

  • ആരോഗ്യകരമായ കൊഴുപ്പുകൾ ഹോർമോണുകളെയും മെറ്റബോളിസത്തെയും സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്നു. നട്സ്, വിത്തുകൾ, നെയ്യ്, ഒലിവോയിൽ സാൽമൺ എന്നിവയിലെല്ലാം ആരോഗ്യകരമായ കൊഴുപ്പുണ്ട്.

വിറ്റാമിൻ ഡി

  • വിറ്റാമിൻ ഡി യുടെ അളവ് കുറയുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. സൂര്യപ്രകാശത്തിൽ സമയം ചിലവഴിക്കുക സ്വാഭാവിക രീതികളായ കൂൺ, മുട്ട പോലെയുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നിവ വിറ്റാമിൻ ഡിയുടെ അഭാവത്തെ ഇല്ലാതാക്കും.

ഇരുമ്പ്

  • ഇരുമ്പ് നിങ്ങളുടെ കോശത്തിലേക്ക് ഓക്സിജൻ എത്തിക്കാനും ഊർജ്ജനില നിലനിർത്താനും സഹായിക്കുന്നു.ചീരാ പയർ ഡ്രൈ ഫ്രൂട്ട്സ് തുടങ്ങിയ സ്രോതസ്സുകളിൽ നിന്ന് നിങ്ങളുടെ ശരീരത്തിൽ ഇരുമ്പിന്റെ അംശം എത്തിക്കാവുന്നതാണ്.

ഇനി ഭാരം കുറയ്ക്കുന്ന യാത്രയ്ക്ക് സഹായകമാവാൻ ഇവകൂടി ഉപയോഗിച്ചു നോക്കൂ

Latest