Health
മുടി തഴച്ചു വളരണോ? ചെമ്പരത്തിയാണ് മരുന്ന്
വീട്ടിലെ വേലിയിലിരിക്കുന്ന ചെമ്പരത്തി വെറുതെ വിടേണ്ട.മുടിയുടെ ആരോഗ്യത്തിന് ഇതിനെ ഉപയോഗിച്ചുള്ളൂ.

ആരോഗ്യകരമായ മുടി എല്ലാവരുടെയും സ്വപ്നവും ആഗ്രഹവും ആണ്.പല രീതിയിലുള്ള നുറുങ്ങുകൾ നമ്മൾ മുടിയിൽ പരീക്ഷിക്കാറുണ്ട്.എന്നാൽ പണ്ടു മുതലേ പറഞ്ഞുവരുന്ന ഒരു ഔഷധമാണ് ചെമ്പരത്തി എന്നത്. ചെമ്പരത്തി ഉപയോഗിച്ച് എങ്ങനെയെല്ലാം മുടി വളർത്താം എന്ന് നോക്കാം.
- കുറച്ച് ചെമ്പരത്തി ഇലകൾ എടുത്ത് അവയെല്ലാം ഒരു ഗ്രൈൻഡറിൽ കുറച്ച് ഉള്ളിയും ചേർത്ത് അരച്ചെടുക്കുക. ഈ മിനുസമായ പേസ്റ്റ് തലയിൽ പുരട്ടുക.അല്പസമയത്തിനുശേഷം കഴുകി കളയാവുന്നതാണ്.
- കറിവേപ്പിലയും ചെമ്പരത്തി ഇലയും തുല്യ അളവിൽ അരച്ച് ഒരു പാത്രത്തിൽ ഒഴിക്കുക. ഇതിൽ അല്പം വെളിച്ചെണ്ണ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് അല്പനേരം തലയിൽ പുരട്ടി കഴുകി കളയാവുന്നതാണ്.
- കുറച്ച് ചെമ്പരത്തി ഇലകൾ എടുത്ത് അവയെല്ലാം ഒരു ഗ്രൈൻഡറിൽ അല്പം വെള്ളം ചേർത്ത് അരയ്ക്കുക. നല്ല മയമുള്ള ഈ പേസ്റ്റ് തലയിൽ തേച്ചതിനു ശേഷം കഴുകി കളയാവുന്നതാണ്.
- നാല് ടേബിൾ സ്പൂൺ തൈര് എടുത്ത് അതിൽ അല്പം ചെമ്പരത്തി ഇല ചേർത്ത് മിനുസമുള്ള പേസ്റ്റ് ഉണ്ടാക്കുക.ഇത് അല്പനേരം തലയിൽ വെച്ചതിനുശേഷം കഴുകിക്കളയാവുന്നതാണ്.
- ചെമ്പരത്തി ഇലയും നെല്ലിക്ക പൊടിയും തുല്യ അളവിൽ എടുത്ത് മയത്തിൽ പേസ്റ്റ് ഉണ്ടാക്കാം. ഇത് കുറഞ്ഞത് അരമണിക്കൂർ തലയിൽ പുരട്ടി കഴുകിക്കളയാവുന്നതാണ്.
വീട്ടിലെ വേലിയിലിരിക്കുന്ന ചെമ്പരത്തി വെറുതെ വിടേണ്ട.മുടിയുടെ ആരോഗ്യത്തിന് ഇതിനെ ഉപയോഗിച്ചുള്ളൂ.
---- facebook comment plugin here -----