Connect with us

Editors Pick

പുകവലി ഉപേക്ഷിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഇത് കേൾക്കൂ...

നിങ്ങൾക്ക് പുകവലിക്കാൻ തോന്നുമ്പോഴെല്ലാം, ഒരു സിഗരറ്റിന് പകരം, ചവയ്ക്കാനുള്ള എന്തെങ്കിലും വായിൽ നിറയ്ക്കുക. ഇത്തരം കഠിനമായ ആഗ്രഹങ്ങൾ തോന്നുമ്പോൾ എന്തെങ്കിലും ചവച്ചു കൊണ്ടിരിക്കുന്നത് നിങ്ങളുടെ ആസക്തിയെ കുറയ്ക്കും.

Published

|

Last Updated

പുകവലി മനുഷ്യനെ കാർന്നു തിന്നുന്ന ഒരു ദുശ്ശീലമാണ്. ഇത് തൽക്കാലത്തേക്ക് നമ്മുടെ സ്ട്രസിനും പ്രശ്നങ്ങൾക്കും ഒക്കെ സമാധാനം നൽകിയേക്കാം. എന്നാൽ ഇതിൽ നിന്ന് പുറത്തുപോരുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോൾ കാര്യങ്ങൾ സങ്കീർണമായേക്കാം. പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ ആളുകളെ സംബന്ധിച്ചിടത്തോളം എത്ര ഉപേക്ഷിച്ചാലും കൂടെപ്പോരുന്ന ഒഴിയാ ബാധ തന്നെയാണ്.

പുകവലിയുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ ബോധമുണ്ടെങ്കില്‍ പോലും വലിക്കാതിരിക്കാന്‍ ചിലര്‍ക്ക് സാധിക്കില്ല. അതുപോലെ നിര്‍ത്തണമെന്ന് വിചാരിച്ചാലും നിര്‍ത്താന്‍ സാധിക്കാത്ത മറ്റ് ചിലരുമുണ്ട്. പുകവലി ഉപേക്ഷിക്കാൻ ഒരുങ്ങുമ്പോൾ ആശയക്കുഴപ്പം, ക്ഷോഭം, ഉത്കണ്ഠ, കോപം, ചിലപ്പോൾ മലബന്ധം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാം.

ഇങ്ങനെയെല്ലാം പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും പുകവലി ഒഴിവാക്കാൻ ഉള്ള കാരണങ്ങളെ കുറിച്ചാണ് നിങ്ങൾ ചിന്തിക്കേണ്ടത്. പിന്നെ സമയമെടുത്ത് പുകവലി നിർത്തുക എന്നതും പ്രധാനമാണ്. പെട്ടെന്നൊരു ദിവസം പുകവലി നിർത്തുമ്പോൾ അതുണ്ടാക്കുന്ന ആഘാതങ്ങളും വലുതായിരിക്കും. അതുകൊണ്ട് മെല്ലെ മെല്ലെ കുറച്ചു കൊണ്ടുവരികയാണ് വേണ്ടത്.

നിങ്ങൾക്ക് പുകവലിക്കാൻ തോന്നുമ്പോഴെല്ലാം, ഒരു സിഗരറ്റിന് പകരം, ചവയ്ക്കാനുള്ള എന്തെങ്കിലും വായിൽ നിറയ്ക്കുക. ഇത്തരം കഠിനമായ ആഗ്രഹങ്ങൾ തോന്നുമ്പോൾ എന്തെങ്കിലും ചവച്ചു കൊണ്ടിരിക്കുന്നത് നിങ്ങളുടെ ആസക്തിയെ കുറയ്ക്കും.

എന്നാൽ ആസൂത്രിതമായി പുകവലി നിർത്താൻ ഒരുങ്ങുന്ന ആളാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് പറ്റിയ മാർഗ്ഗങ്ങൾ വീടുകളിൽ തന്നെയുണ്ട്. പുകവലി നിർത്തുന്നതിന് സപ്പോർട്ട് ചെയ്യുന്ന ചില മാർഗങ്ങളാണ് നമ്മൾ ചർച്ച ചെയ്യുന്നത്.

അണ്ടിപ്പരിപ്പ്, കാരറ്റ് തുടങ്ങിയ ഭക്ഷണ സാധനങ്ങൾ ചവച്ചുകൊണ്ടിരിക്കുന്നതും അവ നിരന്തരം ഉപയോഗിക്കുന്നതും പുകവലിയുടെ ആസക്തിയെ കുറയ്ക്കാൻ സഹായിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. ശരീരത്തിൽ പുകവലിയോടുള്ള ആസക്തി കുറയ്ക്കാൻ ഓട്സിനും കഴിയുമെന്ന് വിദഗ്ധരഭിപ്രായപ്പെടുന്നു.

ശരീരത്തിലെ വിഷാംശങ്ങള്‍ പുറംതള്ളി പുകവലിയോടുള്ള ആഭിമുഖ്യം കുറയ്ക്കാന്‍ ഓട്‌സിന് കഴിയും. നാരങ്ങാനീരും തേനും ചേർത്ത് ദിവസേന രാവിലെ കഴിക്കുന്നതും പുകവലിയോടുള്ള അമിത ആഗ്രഹം കുറച്ചേക്കാം. വൈറ്റമിനുകള്‍, എന്‍സൈമുകള്‍, പ്രോട്ടീന്‍ എന്നിവ ചേര്‍ന്നാണ് ഈ ശീലം ഉപേക്ഷിക്കാന്‍ സഹായിക്കുന്നത്.

യഥാർത്ഥത്തിൽ പുകവലി ഉപേക്ഷിക്കാൻ ആദ്യം തീരുമാനിക്കേണ്ടത് ചുറ്റുമുള്ളവരല്ല, നമ്മളാണ്. നമ്മൾ തീരുമാനിച്ചു കഴിഞ്ഞാൽ ഈ യജ്ഞത്തിൽ നിന്ന് ആർക്കും നമ്മെ പിന്മാറ്റാൻ കഴിയില്ല. അതുകൊണ്ടുതന്നെ പുകവലിയെ അകറ്റി നിർത്താൻ ഈ വഴികളൊക്കെ പരീക്ഷിച്ചു നോക്കാവുന്നതാണ്. ആവശ്യമെങ്കിൽ ഒരു ഡോക്ടറുടെ സഹായവും തേടാം.

Latest