Connect with us

Health

ശരീരത്തിലെ ടാൻ നീക്കം ചെയ്യണോ? ഈ മാർഗങ്ങൾ പരീക്ഷിച്ചു നോക്കൂ

രണ്ട് ടേബിൾ സ്പൂൺ ഉപ്പ് എടുത്ത് അതിൽ രണ്ട് ടേബിൾ സ്പൂൺ എണ്ണ ചേർത്ത് പേസ്റ്റ് ആക്കുക. ഇത് ശരീരത്തിൽ പുരട്ടി കഴുകി കളയുന്നതും നല്ലതാണ്.

Published

|

Last Updated

വെയിലത്ത്  പോയി വീട്ടിലേക്ക് തിരിച്ചു വന്നാൽ നമ്മളെല്ലാവരും നേരിടുന്ന പ്രശ്നമാണ് ശരീരം ടാൻ അടിക്കുന്നു അല്ലെങ്കിൽ കറുത്തു പോകുന്നു എന്നത്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ എന്തൊക്കെയാണെന്ന് നോക്കാം.

  • അരക്കപ്പ് കാപ്പിപ്പൊടി എടുത്ത് അതിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കുക. ശേഷം ഇത് വിരലുകൾ ഉപയോഗിച്ച് ശരീരത്തിൽ പുരട്ടി അല്പസമയം കഴിഞ്ഞ് കഴുകി കളയാവുന്നതാണ്.
  • അരക്കപ്പ് ബ്രൗൺഷുഗർ എടുത്ത് അതിൽ രണ്ട് ടേബിൾസ്പൂൺ ജോജോബ ഓയിൽ ചേർക്കുക. പേസ്റ്റ് ആയി നന്നായി കലർത്തിയ ശേഷം ശരീരത്തിൽ പുരട്ടി അൽപനേരം കഴിഞ്ഞ് കഴുകി കളയാം.
  • രണ്ട് ടേബിൾ സ്പൂൺ ഉപ്പ് എടുത്ത് അതിൽ രണ്ട് ടേബിൾ സ്പൂൺ എണ്ണ ചേർത്ത് പേസ്റ്റ് ആക്കുക. ഇത് ശരീരത്തിൽ പുരട്ടി കഴുകി കളയുന്നതും നല്ലതാണ്.
  • രണ്ട് ടേബിൾ സ്പൂൺ ബ്രൗൺഷുഗർ എടുത്ത് അതിൽ രണ്ട് ഗ്രീൻ ടീ ബാഗുകൾ ചേർക്കുക.ഇത് പേസ്റ്റ് രൂപത്തിലാക്കി നന്നായി കലക്കി ശരീരത്തിൽ പുരട്ടാവുന്നതാണ്.
  • രണ്ട് ടേബിൾ സ്പൂൺ തേനും പഞ്ചസാരയും എടുത്ത് നന്നായി കലർത്തി ശരീരത്തിൽ പുരട്ടി അല്പനേരം കഴിഞ്ഞ് കഴുകി കളഞ്ഞാലും പരിഹാരമാകും.

അപ്പോള്‍ ഇനി വെയിലത്ത് പോയി തിരിച്ചു വരുമ്പോൾ ടാൻ അടിക്കുന്നു എന്ന പരാതി വേണ്ട ഈ വഴികൾ വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കൂ.


---- facebook comment plugin here -----


Latest