University
ഡാറ്റാ സയൻസ് പഠിക്കണോ? ഇതാണ് ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു കോളജുകൾ
ഡാറ്റ സയൻസ് പഠിക്കണമെങ്കിൽ ചെറിയ ഓപ്ഷനുകൾ ഒന്നും ആലോചിക്കേണ്ട ഈ യൂണിവേഴ്സിറ്റികളും കോളജുകളും തന്നെ തിരഞ്ഞെടുത്തോളൂ.
ഡാറ്റാ സയൻസ്, മെഷീൻ ലേണിങ്, ബിഗ് ഡാറ്റ ബിസിനസ് അനാലിറ്റിക്സ് എന്നിവയ്ക്ക് വലിയ ഡിമാൻഡ് ആണ് ജോലിയിൽ ഉള്ളത്. ഈ ജോലികളെല്ലാം ഉയർന്ന ശമ്പളം ഉള്ളതാണ് എന്നതുകൊണ്ട് തന്നെ നിരവധി വിദ്യാർഥികൾ ആണ് ഈ കോഴ്സുകൾ പഠിക്കാൻ ഒരുങ്ങുന്നത്. ഡാറ്റ സയൻസുകാർക്ക് കൃത്യമായ മികവ് ആവശ്യമാണ്.അതിനാൽ പ്രശസ്തമായ സ്ഥാപനങ്ങളിൽ ഡാറ്റാ സയൻസ് പഠിക്കുന്നത് ഇക്കാര്യത്തിൽ നിർണായകമാണ്. ആഗോളതലത്തിൽ മികച്ച ഡാറ്റാ സയൻസ് പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന ചില കോളജുകളെ കുറിച്ചാണ് പറയുന്നത്.
മസച്യൂസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
2024ലെ ക്യുഎസ് റാങ്കിംഗ് പ്രകാരം ഡാറ്റാ സയൻസ് പ്രോഗ്രാമിൽ എംഎസ് ചെയ്യുന്നതിനുള്ള ലോകത്തിലെ ഏറ്റവും മികച്ച കോളേജ് ആയി തിരഞ്ഞെടുത്തിരിക്കുന്നത് ഈ സ്ഥാപനത്തെയാണ്.
കാർണഗി മേലോൺ യൂണിവേഴ്സിറ്റി
യുണൈറ്റഡ് സ്റ്റേറ്റ്സിലെ പിറ്റ്സ്ബർഗിലുള്ള ഉള്ള കാർണഗി മേലോൺ യൂണിവേഴ്സിറ്റി ഡാറ്റാ സയൻസ് പ്രോഗ്രാമുകളുടെ മികവിൽ രണ്ടാം സ്ഥാനത്താണ്.
കാലിഫോർണിയ സർവ്വകലാശാല
യുണൈറ്റഡ് സ്റ്റേറ്റ്സിലെ കാലിഫോണിയ സർവ്വകലാശാല 2024ലെ കണക്ക് പ്രകാരം ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ്.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി
യുണൈറ്റഡ് കിംഡത്തിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി 2024ലെ ക്യു എസ് വേൾഡ് റാങ്കിങ്ങിൽ നാലാം സ്ഥാനത്താണ്.
ഹാർവാർഡ് യൂണിവേഴ്സിറ്റി
2024ലെ ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്ക് അനുസരിച്ച് ഡാറ്റാ സയൻസ് പ്രോഗ്രാമിൽ അഞ്ചാം സ്ഥാനത്താണ് ഹാർവാർഡ് യൂണിവേഴ്സിറ്റി.
ഇനി ഡാറ്റ സയൻസ് പഠിക്കണമെങ്കിൽ ചെറിയ ഓപ്ഷനുകൾ ഒന്നും ആലോചിക്കേണ്ട ഈ യൂണിവേഴ്സിറ്റികളും കോളജുകളും തന്നെ തിരഞ്ഞെടുത്തോളൂ.